
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉത്ഘാടനത്തെ സംബന്ധിച്ചു വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത് . അഹം ഭാവത്തിന്റെ ഇഷ്ടികകൾ കൊണ്ടല്ല ഭരണഘടനാ മൂല്യങ്ങൾ കൊണ്ടാണ് പാര്‍ലമെന്റ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു . പാർലമെന്റ് ഉത്ഘാടന ചടങ്ങു ബഹിഷ്കരിക്കുമെന്ന് കാണിച്ചു പത്തൊൻപതു പ്രതിപക്ഷ കക്ഷികൾ പ്രസ്താവന ഇറക്കിയിരുന്നു ഇതിനു പിന്നാലെയാണ് രാഹുലിന്റെ ട്വിറ്റെർ പ്രതികരണം ഇപ്പോൾ പുറത്തു വരുന്നത് .
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉത്ഘാടനം നിർവഹിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്തത് രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ ഭരണഘടനാ പദവി അവഹേളിക്കുകയാണെന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മെയ് 28 ആണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉത്ഘാടനം. രാഷ്ട്രപതി തന്നെ ഉത്ഘാടനം ചെയ്യണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നത് .
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]