
അടുത്തകാലത്തായി ഇന്ത്യക്കാരുടെ സംസ്കാര ശൂന്യമായ പ്രവര്‍ത്തികൾ കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറയുകയാണ്. തായ്ലന്ഡ്, കാനഡ, യൂറോപ്പ്, യുഎസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു ഇന്ത്യക്കാരുണ്ടാക്കിയ കുഴപ്പങ്ങൾ എന്ന് ചൂണ്ടിക്കാണിച്ചുളള വീഡിയോകളുടെ എണ്ണം അടുത്തകാലത്തായി കൂടിക്കൂടിവരുന്നു. പലതും സഹയാത്രക്കാരെ ബഹുമാനിക്കാതെ ബഹളം വച്ച് നടക്കുന്നതോ, അതല്ലെങ്കില്‍ പോകുന്ന വഴിയിലെല്ലാം മാലിന്യം വലിച്ചെറിഞ്ഞതോ ഓക്കെയാകും. വിദേശത്ത് മാത്രമല്ല, സ്വദേശത്തും ഇത് തന്നെയാണ് അവസ്ഥ എന്ന് കാണിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പൂനെയിലെ തിരക്കേറിയ റോഡിന്റെ നടുക്ക് ബിഎംഡബ്യു കാര്‍ നിര്‍ത്തി ഡോർ പോലും അടയ്ക്കാതെ പുറത്തിറങ്ങിയ ഡ്രൈവര്‍ റോഡില്‍ നിന്നും മൂത്രമൊഴിക്കുകയായിരുന്നു. പകല്‍ അത്രയേറെ വാഹനങ്ങളും ആളുകളും കടന്ന് പോകുന്നതൊന്നും യുവാവിന് ഒരു പ്രശ്നമായിരുന്നില്ല. മാത്രമല്ല, ഇതിനെ കുറിച്ച് ചോദ്യം ചെയ്ത ആളോട് അപമര്യാദയായി പെരുമാറുന്നതിനും യുവാവിന് യാതൊരു പ്രശ്നവും തോന്നിയില്ല. കഴിഞ്ഞ മാര്‍ച്ച് 8 -ാം തിയതിയാണ് സംഭവം നടന്നതെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് ദി ട്രെന്റിംഗ് ഇന്ത്യ എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ലില്‍ കുറിച്ചു. ട്രാഫിക് സിഗ്നലിന് മുന്നിലാണ് ഇയാൾ കാര്‍ നിർത്തിയതും മൂത്രമെഴിച്ചതെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ പറയുന്നു.
Read More: ചൈനയല്ല, ലോകത്തിലെ പുരാതന വ്യാപാര കേന്ദ്രം ഇന്ത്യ; വില്യം ഡാൽറിംപിൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ വിമർശനത്തിന് കാരണമായി. തലമുറകളുടെ സമ്പത്തും തെറ്റായ വിദ്യാഭ്യാസവും എന്നായിരുന്നു ഒരു കാഴ്ചക്കാരന് എഴുതിയത്. പണത്തിന്റെ ഹുങ്കിന്റെ എറ്റവും വലിയ ഉദാഹരണമെന്നായിരുന്നു മറ്റൊരു കുറിപ്പ്. പണം കൊണ്ട് തലച്ചോറ് വാങ്ങാന്‍ കഴിയില്ലെന്നതിന്റെ തെളിവ് എന്നായിരുന്നു മറ്റൊരു കുറിപ്പ്. കാറിനുള്ളിൽ ബിയർ ബോട്ടിലുണ്ടെന്നും അവര്‍ ബിയർ കുടിച്ച് കൊണ്ട് ഡ്രൈവ് ചെയ്യുകയാണെന്നും മറ്റൊരു കാഴ്ചക്കാരന് ചൂണ്ടിക്കാണിച്ചു.