
പ്രവാസികള്‍ക്ക് അനുയോജ്യമായ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കി ബജാജ് അലയന്‍സ് | Bjaj | Allianz | Insurance | NRI | Life insurance Policy | Personal Finance | Manoramaonline
പ്രവാസികൾക്ക് ഈസി ലൈഫ് ഇൻഷുറൻസ് സേവനങ്ങളുമായി ബജാജ് അലയന്‍സ്
Published: March 10 , 2025 04:31 PM IST
1 minute Read
Representative Image. Image Credit: designer491 /Istockphoto.com
കൊച്ചി: പ്രവാസികള്‍ക്കായി ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങളും സുഗമമായ ഉപഭോക്തൃ അനുഭവങ്ങളും ലഭ്യമാക്കി ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്. പോളിസി വിതരണം മുതല്‍ ക്ലെയിം തീര്‍പ്പാക്കല്‍ വരെയുള്ള വിവിധ സേവനങ്ങള്‍ സുഗമമായി നടക്കുമെന്നതാണ് പ്രത്യേകത. കുറഞ്ഞ നിരക്കില്‍ ബുദ്ധിമുട്ടില്ലാതെ വാങ്ങാമെന്നത് ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളെ പ്രവാസി സമൂഹത്തിന് പ്രിയങ്കരമാക്കുന്നുവെന്ന് കമ്പനി അറിയിച്ചു.
യൂലിപ് പോലുള്ള മൂല്യവര്‍ധിത പദ്ധതികള്‍ അവതരിപ്പിക്കുന്നത് പ്രവാസികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ നേട്ടവും ലഭ്യമാക്കുന്നുവെന്ന് ചീഫ് ഓപ്പറേഷന്‍സ് & കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഓഫീസര്‍ രാജേഷ് കൃഷ്ണന് പറഞ്ഞു. ബജാജ് അലയന്‍സിന്റെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രവാസികള്‍ക്ക് എവിടെ ഇരുന്നും സേവനങ്ങള്‍ തേടാനും പോളിസി കൈകാര്യം ചെയ്യാനും അവസരം ഒരുക്കുന്നുമുണ്ട്.
എന്‍ആര്‍ഐ ഡെസ്ക്ക്, ആഗോള മെഡിക്കല്‍ ടെസ്റ്റ് ശൃംഖല, സുഗമമായ ഡിജിറ്റല്‍ സംവിധാനം, ഇന്റര്‍നാഷണല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ പണമടയ്ക്കാനുള്ള സൗകര്യങ്ങള്‍, മുഴുവന്‍ സമയ വീഡിയോ കോള്‍ സെന്റര്‍, വിവിധ ഭാഷകളിൽ പിന്തുണ, ക്ലെയിമിനായി സമഗ്രമായ സേവനം, ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തോടെ പരാതികള്‍ക്കു പരിഹാരം തുടങ്ങി നിരവധി സേവനങ്ങളാണ് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി ബജാജ് അലയന്‍സ് ലൈഫ് ഒരുക്കുന്നത്.
English Summary:
Bajaj Allianz Life Insurance provides seamless life insurance solutions tailored for NRIs, offering convenient digital access, global medical tests, and multilingual support. Protect your family with comprehensive plans and 24/7 customer service.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-insurance mo-business-personalfinance 2fa5rb7hbqfap03h4e48cf762-list mo-nri 7q27nanmp7mo3bduka3suu4a45-list mo-business-bajaj-allianz mo-business-lifeinsurancepolicy 38tngu0117bbogthe87l5nqp36
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]