തിരുവനന്തപുരം: കിന്‍ഫ്രാ പാര്‍ക്കിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മരുന്ന് സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് ഇന്ന് മുതല്‍ ആരംഭിക്കും. ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്സ് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് ഓഡിറ്റ് നടക്കുക.
ആശുപത്രികളില്‍ ഫയര്‍ സേഫ്റ്റി ഓഡിറ്റും ഉടന്‍ ആരംഭിക്കും. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് ജീവന് നഷ്ടപ്പെടാനിടയായ തീപിടിത്തം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
നേരത്തെ കൊല്ലത്ത് സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പിന്നാലെ തിരുവനന്തപുരത്ത് തീപിടിത്തമുണ്ടായ പശ്ചാത്തലത്തിലാണ് അതീവസുരക്ഷയും പരിശോധനയും ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തും കൊല്ലത്തും പരിശോധന തുടങ്ങിയിട്ടുണ്ട്. മറ്റ് ജില്ലകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
മെഡിക്കല്‍ സംഭരണകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ഉപകരണങ്ങളുടെയും സാമഗ്രികളുടെയും നിലവാരം ഉള്‍പ്പടെ പരിശോധിക്കുക എന്നതാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന അപകടങ്ങളില്‍ ബ്ലീച്ചിങ് പൗഡറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.
കിന്‍ഫ്രയിലെ തീപിടിത്തത്തില്‍ വ്യാപ്തി കൂട്ടിയതും ബ്ലീച്ചിങ് പൗഡര്‍ തന്നെയാണെന്നാണ് ആക്ഷേപം. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.
The post മരുന്ന് സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് ഇന്ന് മുതല്‍ appeared first on Navakerala News. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]