
ലോക ക്രിക്കറ്റിൽ കിംഗ് എന്ന വിളിപ്പേര് സ്വന്തമാക്കിയ താരമാണ് വിരാട് കോഹ്ലി. എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ കോഹ്ലി റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്.
ഒരു കായിക താരമാണെങ്കിലും കുടുംബ കാര്യങ്ങൾക്ക് കോഹ്ലി വലിയ പ്രാധാന്യം നൽകാറുണ്ട്. ഭാര്യ അനുഷ്ക ശർമ്മ കോഹ്ലിയ്ക്ക് പരിപൂർണ പിന്തുണ നൽകി എപ്പോഴും കൂടെ ഉണ്ടാകാറുമുണ്ട്. തിരക്കേറിയ കായിക ജീവിതത്തിനിടയിൽ ഇടവേള എടുത്ത് കോഹ്ലി യാത്രകൾ ചെയ്യാറുണ്ട്.
അത്തരത്തിൽ സന്ദർശിച്ചിട്ടുള്ള സ്ഥലങ്ങളിൽ തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്ലി.
അത് സ്വിറ്റ്സർലൻഡോ മാലിദ്വീപോ അല്ല. ന്യൂസിലൻഡിലെ ക്വീൻസ്ടൗൺ ആണ് താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ സ്ഥലം എന്നാണ് കോഹ്ലി വെളിപ്പെടുത്തിയത്.
ലോകത്തിന്റെ സാഹസിക തലസ്ഥാനം എന്നാണ് ക്വീൻസ്ടൗൺ അറിയപ്പെടുന്നത്. സഞ്ചാരികളുടെ വലിയ തിരക്കില്ലാത്ത ശാന്തമായ ഇടമാണ് ക്വീൻസ്ടൗൺ.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പം കോഹ്ലി ക്വീൻസ്ടൗൺ സന്ദർശിച്ചിരുന്നു. ബഞ്ചി ജമ്പിംഗ്, ജെറ്റ് ബോട്ടിംഗ് എന്നിവയ്ക്ക് തുടക്കം കുറിച്ചത് ക്വീൻസ്ടൗണിൽ നിന്നാണ്. 200 കിലോ മീറ്റർ ഉയരത്തിൽ നിന്നുള്ള ബഞ്ചി ജംപിഗ് ഇവിടുത്ത പ്രധാന സാഹസിക വിനോദമാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സിപ്ലൈൻ, പാരാഗ്ലൈഡിംഗ് തുടങ്ങി ഇരുനൂറിലധികം ആക്ടിവിറ്റീസാണ് ക്വീൻസ്ടൗൺ സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. മഞ്ഞുമൂടിയ കൊടുമുടികളാൽ ചുറ്റപ്പെട്ട
ഇവിടം മൗണ്ടൻ ബൈക്കിംഗിനും ട്രെക്കിംഗിനുമെല്ലാം അനുയോജ്യമായ സ്ഥലം കൂടിയാണ്. തെക്കൻ ആൽപ്സിനാൽ ചുറ്റപ്പെട്ട, മനോഹരമായ വകതിപു തടാകത്തിനരികിലായി സ്ഥിതി ചെയ്യുന്ന ക്വീൻസ്ടൗണിൽ എത്തിയാൽ ഒരു ഫാന്റസി സിനിമ കണ്ടിറങ്ങിയ ഫീലാണ് ലഭിക്കുക.
READ MORE: അടിയന്തര സാഹചര്യങ്ങളിൽ വന്ദേ ഭാരത് ട്രെയിൻ എങ്ങനെ നിർത്തും? വലിക്കാൻ ഇതിൽ ചങ്ങലയുണ്ടോ? ഇനി സംശയം വേണ്ട
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]