
ബിഗ് ഡാഗ്സ് എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ മലയാളി ഹനുമാന് കൈന്‍ഡിന്റെ (സൂരജ് ചെറുകാട്) പുതിയ ഗാനവും ട്രെന്‍ഡിങ്ങാകുന്നു. ‘റണ്‍ ഇറ്റ് അപ്പ്’ എന്ന ഗാനം ഇതിനകം 35 ലക്ഷത്തിലേറെ പേരാണ് യൂട്യൂബില്‍ മാത്രം കണ്ടത്. ഇന്ത്യയിലെ വിവിധ ആയോധന കലാരൂപങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയുടെ ആയോധനകലയായ മര്‍ദാനി ഖേല്‍, പഞ്ചാബില്‍ നിന്നുള്ള, സിഖ് വംശജരുടെ ആയോധനകല ഗട്ക, മണിപ്പുരിന്റെ താങ് താ എന്നിവയും റണ്‍ ഇറ്റ് അപ്പില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റും ഗാനത്തിലുണ്ട്. ഒപ്പം മധ്യതിരുവിതാംകൂറിലെ അനുഷ്ഠാനകലയായ ഗരുഡന് പറവ, വടക്കേ മലബാറിലെ തെയ്യരൂപമായ കണ്ടനാര്‍ കേളന്, മറ്റൊരു തെയ്യരൂപമായ വെള്ളാട്ടം എന്നിവയ്ക്കൊപ്പം ആസ്വാദനത്തിന്റേ ലഹരിയേകുന്ന ചെണ്ടമേളവും ഗാനത്തെ മനോഹരമാക്കുന്നു.
ഹൈദരാബാദില്‍ നിന്നുള്ള ഡി.ജെ. കലാകാരനായ കല്മിയാണ് റണ്‍ ഇറ്റ് അപ്പിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹനുമാന് കൈന്‍ഡിന്റെ ബിഗ് ഡാഗ്സിന് ഈണം നല്കിയതും കല്മി തന്നെയാണ്. ബിഗ് ഡാഗ്സ് സംവിധാനം ചെയ്ത ബിജോയ് ഷെട്ടി തന്നെയാണ് റണ്‍ ഇറ്റ് അപ്പും സംവിധാനം ചെയ്തിരിക്കുന്നത്. ബ്രൗണ്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വസീം ഹൈദറും അനാമയ് പ്രകാശുമാണ് നിര്‍മ്മാണം.
നടനായ ബിനു പപ്പു ചീഫ് അസോസിയേറ്റ് ഡയറക്ടറായി എത്തുന്നു എന്ന പ്രത്യേകതയും ഹനുമാന് കൈന്‍ഡിന്റെ റണ്‍ ഇറ്റ് അപ്പിനുണ്ട്. മിക്സിങ് ആന്‍ഡ് മാസ്റ്ററിങ് – ആകാശ് ശ്രാവണ്‍, ഡി.ഒ.പി – നമേജയ ദറോസ്, എഡിറ്റിങ് – മെഹ്റാന്, കലാസംവിധാനം – വിഷ്ണുരാജ്, കാസ്റ്റ് ഡയറക്ടര്‍ – സഞ്ജയ് സുന്ദര്‍, മേക്കപ്പ് -ഇജാസ് ജോമോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]