
വെള്ളപ്പൊക്കം:
ഓസ്ട്രേലിയയിൽ ഒരു മരണം
കാൻബെറ: ഓസ്ട്രേലിയയിൽ ആൽഫ്രഡ് ചുഴലിക്കാറ്റിനിടെയുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഒരു മരണം. വാഹനം മറിഞ്ഞ് രക്ഷാപ്രവർത്തന ടീമിൽപ്പെട്ട 13 സൈനികർക്ക് പരിക്കേറ്റു. ക്വീൻസ്ലൻഡിന്റെ തലസ്ഥാനമായ ബ്രിസ്ബെയ്നിന് സമീപം കരതൊട്ട ആൽഫ്രഡിന്റെ ശക്തി ഇന്നലെ ക്ഷയിച്ചിരുന്നു. എന്നാൽ കാറ്റിന്റെ പ്രഭാവം മൂലം കാലാവസ്ഥയിലുണ്ടായ മാറ്റത്തിൽ ജാഗ്രത തുടരണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ക്വീൻസ്ലൻഡിലും വടക്കൻ ന്യൂസൗത്ത് വെയ്ൽസിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. 3,00,000 വീടുകളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]