
‘മുഖത്ത് അടിച്ച പാടുകൾ, കൺത്തടങ്ങൾ വീർത്ത നിലയിൽ’; പൊലീസ് കസ്റ്റഡിയിൽ കന്നട താരം ക്രൂരമർദ്ദനത്തിന് ഇരയായി?
ബംഗളൂരു: സ്വർണക്കടത്തുക്കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റേതെന്നു കരുതുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. നടിയുടെ മുഖത്ത് അടി കൊണ്ട ചതവുകളും കൺത്തടങ്ങൾ വീർത്ത നിലയിലുമുളള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇതോടെ നടി പൊലീസ് കസ്റ്റഡിയിൽ ആക്രമിക്കപ്പെട്ടോയെന്ന അഭ്യൂഹങ്ങൾ ഉയരുകയാണ്. ഇന്നലെ പുറത്തുവന്ന ചിത്രത്തിനോട് കർണാടക വനിതാ കമ്മീഷൻ പ്രതികരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]