ഇതായിരുന്നു അവസാന സന്ദേശം; ആരോപണം നിഷേധിച്ച് യുവാവിന്റെ കുടുംബം തിരുവനന്തപുരം: ചിറയിൻകീഴ് സ്വദേശിനി രാഖിശ്രീ (16)യുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ആരോപണ വിധേയനായ അര്‍ജുന്റെ (28) കുടുംബം. അര്ജുൻ രാഖിശ്രീയെ ശല്യം ചെയ്തിട്ടില്ലെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും യുവാവിന്റെ കുടുംബം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് രാഖിശ്രീ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. തൊട്ടടുത്ത ദിവസമാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിനുപിന്നാലെ ചിറയിൻകീഴ് സ്വദേശിയായ അര്‍ജുനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഖിശ്രീയുടെ കുടുംബം രംഗത്തെത്തിയിരുന്നു. അര്ജുൻ മകളെ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി ചെന്നില്ലെങ്കില്‍ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും രാഖിശ്രീയുടെ പിതാവ് ആരോപിച്ചിരുന്നു. ആറ് മാസം മുമ്ബ് സ്കൂളില്‍ നടന്ന ഒരു ക്യാമ്ബില്‍ വച്ചാണ് മകള്‍ യുവാവിനെ പരിചയപ്പെട്ടത്.
പിന്നീട് ഇയാള്‍ കുട്ടിക്കൊരു മൊബൈല്‍ ഫോണ്‍ നല്കി. വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാനുള്ള നമ്ബറുകളും നല്കി.
ഈ മാസം 16ന് ബസ് സ്റ്റോപ്പില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാഖിശ്രീയുടെ പിതാവ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ആരോപണം നിഷേധിച്ചുകൊണ്ട് അര്‍ജുന്റെ കുടുംബം രംഗത്തെത്തിയത്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ അര്ജുൻ വീട്ടില്‍ നിന്നിറങ്ങിപ്പോയെന്നും ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ‘അര്ജുൻ രാഖിശ്രീയെ പിന്തുടര്ന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല.
ഒരു വര്‍ഷത്തിലധികമായി ഇരുവരും പ്രണയത്തിലാണ്. എസ് എസ് എല്‍ സിക്ക് ഫുള്‍ എ പ്ലസ് ലഭിച്ചതുമുതല്‍ മരണത്തിന് തൊട്ടുമുൻപുവരെയുള്ള കാര്യങ്ങള്‍ രാഖിശ്രീ അര്ജുന് വാട്സാപ്പില്‍ മെസേജ് അയച്ചു.
ബന്ധം വീട്ടില്‍ അറിഞ്ഞതിനെക്കുറിച്ചുള്ള വിഷമങ്ങളാണ് അവസാനം അയച്ച സന്ദേശം.”- അര്‍ജുന്റെ ബന്ധുക്കള്‍ വ്യക്തമാക്കി. ചാറ്റിന്റെ സ്ക്രീൻഷോട്ട് കുടുംബം പൊലീസിന് കൈമാറിയിട്ടുണ്ട്. The post രാഖിശ്രീയും അര്‍ജുനും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തില്‍, മരണത്തിന് തൊട്ടുമുന്‍പുള്ള കാര്യങ്ങള്‍ വരെ പെണ്‍കുട്ടി മെസേജയച്ചു, appeared first on Malayoravarthakal.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]