
മണിക്കൂറിന് 67 രൂപ; എഐ ഗവേഷണം: കുറഞ്ഞ നിരക്കിൽ ഉയർന്ന കംപ്യൂട്ടിങ് ശേഷി ലഭ്യമാക്കും | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | India’s Affordable AI Revolution | Rs. 67/hour GPU Access for Researchers | Malayala Manorama Online News
മണിക്കൂറിന് വെറും 67 രൂപ; എഐയിൽ മുന്നേറാൻ വിദ്യാർഥികൾക്കായി കേന്ദ്രത്തിന്റെ പോർട്ടൽ
Published: March 07 , 2025 02:56 PM IST
1 minute Read
ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ് പോർട്ടൽ തുറന്ന് ഐടി മന്ത്രാലയം
ന്യൂഡൽഹി∙ വിദ്യാർഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും എഐ ഗവേഷണത്തിനായി കേന്ദ്രസർക്കാർ ഒരുക്കിയ ഉയർന്ന കംപ്യൂട്ടിങ് ശേഷി മണിക്കൂറിന് 67 രൂപയെന്ന കുറഞ്ഞ നിരക്കിൽ ഇനി ഉപയോഗിക്കാം. ഇതിനുള്ള ജിപിയു പോർട്ടൽ ഐടി മന്ത്രാലയം തുറന്നു. എഐ പ്രോസസിങ്ങിന് ആവശ്യമായ ഉയർന്ന ശേഷിയുള്ള 14,000 എഐ ചിപ്പുകൾ (ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റ്–ജിപിയു) സർക്കാർ വാങ്ങി ഡേറ്റസെന്ററിൽ സജ്ജമാക്കിയിരിക്കുകയാണ്. ഇത് ക്ലൗഡ് സാങ്കേതികവിദ്യയിലൂടെ ഇന്ത്യയുടെ ഏത് ഭാഗത്തുമുള്ള ഗവേഷകർക്കും ഉപയോഗിക്കാം.
എഐ ചിപ്പുകൾക്ക് വലിയ ചെലവുള്ളതിനാൽ സ്റ്റാർട്ടപ്പുകൾക്ക് ഇത്തരം ഹാർഡ്വെയർ ശേഷി സ്വന്തമായ നിലയിൽ ഒരുക്കുക എളുപ്പമല്ല. അതുകൊണ്ടാണ് സർക്കാർ സഹായം. വരും മാസങ്ങളിൽ 4,000 ജിപിയു യൂണിറ്റുകൾ കൂടി സർക്കാർ വാങ്ങുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഭൂരിഭാഗം ചിപ്പുകളും എൻവിഡിയ കമ്പനിയുടേതാണ്. ഗവേഷകർക്കും സർക്കാർ സ്ഥാപനങ്ങൾക്കും ജിപിയു ഉപയോഗിക്കാൻ അവസരമുണ്ടാകും. compute.indiaai.gov.in
എഐ കോശ് തുറന്നു
എഐ സോഫ്റ്റ്വെയറുകളെയും മോഡലുകളെയും പരിശീലിപ്പിക്കാനുള്ള ഡേറ്റാസെറ്റുകൾ ലഭ്യമാക്കുന്ന ‘എഐ കോശ്’ എന്ന പോർട്ടലും കേന്ദ്രം തുറന്നു.
വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടാത്ത സർക്കാർ ഡേറ്റാബേസാണ് ഇതിനായി ലഭ്യമാക്കിയിരിക്കുന്നത്. 84 എഐ മോഡലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സെമികണ്ടക്ടർ മേഖലയിൽ വളർച്ച കൈവരിക്കുന്ന ഇന്ത്യ അടുത്ത 4 വർഷത്തിനകം സ്വന്തം ജിപിയു (എഐ ചിപ്) പുറത്തിറക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഫൗണ്ടേഷനൽ എഐ മോഡലുകളുണ്ടാക്കാനായി ഇതുവരെ 67 അപേക്ഷകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
English Summary:
India offers affordable AI computing at just Rs.67/hour! The IT Ministry’s new GPU portal provides access to 14,000 high-capacity AI chips for researchers and startups, boosting AI innovation.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-technology-artificialintelligence mo-business-business-news 7q27nanmp7mo3bduka3suu4a45-list 44mhou7bnh286ki0ac7gsoi4gb 1uemq3i66k2uvc4appn4gpuaa8-list mo-legislature-centralgovernment
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]