
ഫിക്സഡ് ഡെപ്പോസിറ്റ് അഥവാ സ്ഥിര നിക്ഷേപം ചെയ്യാൻ തയ്യാറെടുക്കുന്നവർ രാജ്യത്തെ ബാങ്കുകൾ നൽകുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് നല്ലതായിരിക്കും കാരണം, ഇതിലൂടെ ഉയർന്ന വരുമാനം ഉറപ്പാക്കുന്ന നിക്ഷേപം നടത്താൻ സാധിക്കും. പ്രത്യേകിച്ചും ഇനി നിക്ഷേപിക്കുന്നവർ. കാരണം, റിസർവ് ബാങ്ക് അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം റെപ്പോ നിരക്കുകൾ കുറച്ചിട്ടുണ്ട്. തുടർന്ന് രാജ്യത്തെ ബാങ്കുകൾ നിക്ഷേപ നിരക്കുകൾ കുറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. നിക്ഷേപത്തിൻ്റെ കാര്യത്തിലായാലും വായ്പയുടെ കാര്യത്തിലായാലും പലിശ നിരക്കിൽ 50 ബേസിസ് പോയിൻ്റിൻ്റെ വരെ വ്യതാസം പോലും വലിയ വിത്യാസം പലിശയിലുണ്ടാക്കും.
ഉദാഹരണത്തിന്, 5 ലക്ഷം നിക്ഷേപിക്കുമ്പോൾ 50 ബിപിഎസ് അധിക പലിശ കിട്ടുകയാണെന്നുണ്ടെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ 12,500 അധിക വരുമാനം നേടാൻ കഴിയും. ഇതുകൊണ്ടാണ് പലിശ നിരക്കുകൾ പരിശോധിച്ച ശേഷം മാത്രം നിക്ഷേപിക്കുകയെന്ന് പറയുന്നത്. രാജ്യത്ത ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്പെഷ്യൽ നിക്ഷേപങ്ങളെ പരിചയപ്പെടാം.
1. എസ്ബിഐ
(a) എസ്ബിഐ അമൃത് വൃഷ്ടി
ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശ നിരക്കുകൾ നൽകുന്നതാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക നിക്ഷേപ പദ്ധതികൾ. ഏറ്റവും പുതുതായി എസ്ബിഐ ആരംഭിച്ച അമൃത് വൃഷ്ടി സ്കീം ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നതാണ്. ഈ പദ്ധതിയിൽ നിക്ഷേപിക്കാനുള്ള കാലാവധി മാർച്ച് 31 വരെയാണ്. 444 ദിവസത്തെ പദ്ധതിയാണിത്, പ്രതിവർഷം 7.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു.
(b) എസ്ബിഐ അമൃത് കലാഷ് :
എസ്ബിഐയുടെ അമൃത് കലാഷ് സ്കീം വഴി സാധാരണ ഉപഭോക്താക്കൾക്ക് 7.1 ശതമാനമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 7.6% പലിശയും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു. ,സ്കീമിൽ നിക്ഷേപിക്കാനുള്ള അവസാന തിയതി മാർച്ച് 31 വരെയാണ്.
2. ഐഡിബിഐ ഉത്സവ് എഫ്ഡി
ഐഡിബിഐ ബാങ്കിന്റെ ഈ പ്രത്യേക നിക്ഷേപ പദ്ധതി മൂന്ന് കാലാവധിയിൽ വരുന്നതാണ്. 300 ദിവസത്തെ എഫ്ഡിയിൽ നിക്ഷേപിക്കുമ്പോൾ 7.05 ശതമാനം പലിശ ലഭിക്കും മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 375 ദിവസത്തെ എഫ്ഡിയിൽ നിക്ഷേപിക്കുമ്പോൾ 7.25 ശതമാനം പലിശ ലഭിക്കും മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 444 ദിവസത്തെ എഫ്ഡിയിൽ നിക്ഷേപിക്കുമ്പോൾ 7.35 ശതമാനം പലിശ ലഭിക്കും മുതിർന്ന പൗരന്മാർക്ക് 7.85 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 555 ദിവസത്തെ എഫ്ഡിയിൽ 7.40 ശതമാനം പലിശ ലഭിക്കും മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനവും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിക്കാനുള്ള അവസാന തിയതി മാർച്ച് 31 ആണ്.
3. ഇന്ത്യൻ ബാങ്ക്
ഇന്ത്യൻ ബാങ്കിന്റെ പ്രത്യേക നിക്ഷേപ പദ്ധിയായ ഇൻഡ് സുപ്രീം 300 ദിവസത്തെ സ്ഥിര നിക്ഷേപ പദ്ധതിയാണ്. ഇത് സാധാരണ പൗരന്മാർക്ക് 7.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.55 പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]