
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് പരിവാർ. ഒരു ആക്ഷേപ ഹാസ്യമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു.
പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കിടപ്പിലായ ഒരു മനുഷ്യനും അയാളുടെ മരണ വാർത്ത കേൾക്കാൻ കൊതിച്ചു നിൽക്കുന്ന മക്കളുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഈ കഥാപരിസരത്തിൽ നേരത്തേയും മലയാളത്തിൽ സിനിമ ഒരുങ്ങിയിട്ടുണ്ട്. എന്നാൽ അവതരണത്തിൽ സ്വീകരിച്ചിരിക്കുന്ന സമീപനമാണ് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്നത്.
ഹസ്തിനപുരത്തെ ഭാസ്കരേട്ടന് രണ്ട് ഭാര്യമാരാണ്. ഇവരില്‍ ഭാസ്കരേട്ടന് അഞ്ച് മക്കളുമുണ്ട്. മഹാഭാരതത്തെ ഓര്‍മിപ്പിക്കുന്നതാണ് ഒരോ കഥാപാത്രങ്ങളുടെയും പേരുകള്‍. ആദ്യ പേരുകാരൻ ധര്മൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു പോയി. ഭീമൻ, രണ്ടാമൻ സഹദേവൻ മൂന്നാമൻ നകുലൻ, നാലാമൻ അര്ജുനൻ എന്നിവരാണ് ബാക്കിയുള്ള നാല മക്കൾ.
പണ്ട് കാലത്ത്, ഏതോ ഒരു സായിപ്പ് കൊടുത്ത ലക്ഷക്കണക്കിന് രൂപ വിലയുള്ള ഒരു മോതിരത്തിന് അവകാശിയാണ് ഭാസ്കരേട്ടൻ. അച്ഛന്റെ മരണശേഷം അതിന്റെ അവകാശം തട്ടിയെടുക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് അയാളുടെ രണ്ടാൺക്കൾ. ഇവരുടെ മത്സരവും വാശിയും കള്ളസ്നേഹവുമാണ് സിനിമയെ വളരെ രസകരമാക്കുന്നത്. ഒടുവിൽ മോതിരം ആർക്ക് കിട്ടും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സിനിമയെ ആകാംക്ഷാഭരിതമാക്കുന്നത്.
മനുഷ്യരിലെ സഹജമായ ആർത്തി എന്നി അവസ്ഥ ആത്യാർത്തിയാകുമ്പോൾ കുടുംബ ബന്ധങ്ങൾ പോലും നിസ്സാരമായി തീരുമെന്ന് നർമത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. ഒരുപാട് ചിരിക്കാൻ മാത്രമല്ല ചിന്തിക്കാനും പ്രേക്ഷകർക്ക് അവസരമൊരുക്കുകയാണ് പരിവാർ. അഭിനേതാക്കളുടെ മികവും, അവതരണത്തിലെ പുതുമയും മാത്രമല്ല. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പാട്ടുകളും ഈ ചിത്രത്തെ മറ്റൊരു വേറിട്ടു നിർത്തുന്നു.
ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ,മേക്കപ്പ്-പട്ടണം ഷാ,എഡിറ്റർ-വി എസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ,കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ, പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ,വി എഫ്എക്സ്-അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര, മാർക്കറ്റിംഗ്- റംബൂട്ടൻ, പി ആർ ഒ-എ എസ് ദിനേശ്, അരുൺ പൂക്കാടൻ. അഡ്വെർടൈസ്മെന്റ് – ബ്രിങ് ഫോർത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]