
തൃശൂർ: തൃശൂർ നെടുപുഴയിൽ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), അരുൺ (24) എന്നിവരാണ് പിടിയിലായത്.
ഇതില്‍ അലനും അരുണും സഹോദരങ്ങളാണ്. അലന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരെ കണ്ടതും സ്ഥലത്ത് നിന്ന് രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
ബാംഗ്ലൂരുവിൽ നിന്ന് ലഹരി വസ്തുകള്‍ കൊണ്ടുവന്നതെന്നും വാടക വീട്ടിലായിരുന്നു യുവാക്കളുടെ ലഹരിക്കച്ചവടമെന്നും പൊലീസ് പറയുന്നു. അലന്റെയും അരുണിന്റെയും അച്ഛൻ ജീവിച്ചിരിപ്പില്ല.
അമ്മ വിദേശത്ത് ജോലി ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. : കണ്ണൂരിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് യുവാക്കൾ പിടിയിലായി; നാട്ടുകാർ വളഞ്ഞു, കൈയ്യേറ്റം ചെയ്തു; വൻ ലഹരിവേട്ട
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]