
ലഹോർ∙ ചാംപ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ കളിക്കുന്നതുകൊണ്ട് ഇന്ത്യയ്ക്ക് വൻ ആനുകൂല്യം ലഭിക്കുന്നുവെന്ന വിവാദങ്ങൾക്കിടെ, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ‘മയത്തിൽ’ പ്രതികരിച്ച് ന്യൂസീലൻഡ് താരങ്ങളായ കെയ്ൻ വില്യംസനും രചിൻ രവീന്ദ്രയും. അവിടെ തുടർച്ചയായി കളിച്ചതുകൊണ്ട് ഇന്ത്യയ്ക്ക് സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ പരിചിതമായിരിക്കുമെന്ന് വില്യംസൻ അഭിപ്രായപ്പെട്ടു. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ അവിടെ കളിച്ചപ്പോൾ പന്തിന് ടേൺ ഉണ്ടായിരുന്നെങ്കിലും, വ്യത്യസ്ത പിച്ചുകൾ ഉള്ളതിനാൽ അത് പൊതുസ്വഭാവമായി കാണാനാകില്ലെന്ന് രചിൻ രവീന്ദ്രയും അഭിപ്രായപ്പെട്ടു.
ഇന്ത്യ ഒരേ വേദിയിൽ കളിക്കുന്നത് ടീമിന് മുൻതൂക്കം നൽകുന്നുണ്ടെന്ന വിവാദങ്ങൾക്കിടെയാണ്, ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ കൂടിയായ കിവീസ് താരങ്ങളുടെ പ്രതികരണം. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചതിനു പിന്നാലെയാണ്, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഇരുവരും പ്രതികരിച്ചത്. അതേസമയം, ഇന്ത്യ ദുബായിൽ മാത്രം കളിക്കുന്നതിനാൽ അനാവശ്യമായി പാക്കിസ്ഥാനിൽനിന്ന് ദുബായിലേക്കും അവിടെനിന്ന് തിരിച്ചും യാത്ര ചെയ്യേണ്ടി വന്നത് വല്ലാത്തൊരു അവസ്ഥയാണ് ഉണ്ടാക്കിയതെന്ന് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ പ്രതികരിച്ചു.
‘‘തുടർച്ചയായി മത്സരങ്ങൾ കളിച്ചതുകൊണ്ട് ദുബായ് സ്റ്റേഡിയത്തിലെ സാഹചര്യം ഇന്ത്യയ്ക്കു നല്ല പരിചിതമായിരിക്കും. ഞങ്ങൾക്കു ലഹോർ പോലെ. പക്ഷേ അതൊന്നും ഞങ്ങൾ വലിയ കാര്യമായിട്ടെടുക്കുന്നില്ല. ഇന്ത്യയുടെ അനുകൂല സാഹചര്യങ്ങളക്കുറിച്ചല്ല, സ്വന്തം അനുകൂല ഘടകങ്ങളെക്കുറിച്ചാണ് ഞങ്ങളുടെ ചിന്ത.’’- കെയ്ൻ വില്യംസൻ പറഞ്ഞു.
‘‘ദുബായ് പിച്ചിനെക്കുറിച്ച് ഞങ്ങൾക്കു വലിയ ധാരണയില്ല. ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ പന്ത് ടേൺ ചെയ്തിരുന്നു. പക്ഷേ വ്യത്യസ്ത പിച്ചുകൾ ഉള്ളതിനാൽ അതൊരു പൊതുസ്വഭാവമായി കാണാനുമാകില്ല. ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാനുള്ള മനസ്സുമായിട്ടാണ് ഞങ്ങൾ ഫൈനലിന് ഇറങ്ങുന്നത്..’’- രചിൻ രവീന്ദ്രയുടെ വാക്കുകൾ.
‘‘ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലായത് വല്ലാത്തൊരു അവസ്ഥയാണ് ഞങ്ങൾക്കുണ്ടാക്കിയത്. കറാച്ചിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിനു ശേഷം സെമിഫൈനൽ ഒരുക്കത്തിനായി ഞങ്ങൾ ദുബായിലേക്കു പറന്നു. സെമിയിലെ എതിരാളികൾ ന്യൂസീലൻഡാണ് എന്നുറപ്പായതോടെ തിരിച്ചു പാക്കിസ്ഥാനിലേക്കു തന്നെ വരേണ്ടി വന്നു. ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ന്യൂസീലൻഡ് ജയിക്കണം എന്നാണ് എന്റെ ആഗ്രഹം.’’- ഡേവിഡ് മില്ലർ പറഞ്ഞു.
English Summary:
Dubai to Host Epic Clash: India vs New Zealand in Champions Trophy Final
TAGS
Sports
Malayalam News
Champions Trophy Cricket 2025
Indian Cricket Team
newzealand
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]