
തിരുവനന്തപുരം : കട്ടാക്കട ക്രിസ്ത്യൻ കോളെജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിലെ എഫ്ഐആറിൽ ഗുരുത പിഴവ്. രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ് എ. വിശാഖിൻറെ പ്രായം 19 എന്നാണ് എഫ്ഐആറിലുള്ളത്. കേരള സർവകലാശാലയിലെ രേഖകൾ പ്രകാരം 25 വയസുള്ള വിശാഖിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകത്തതിനാലാണ് ആൾമാറാട്ടം നടന്നതെന്നാണ് സൂചന.
കട്ടാക്കട ക്രിസ്ത്യൻ കോളെജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ കേരള സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ ഞായറാഴ്ചയാണ് കേസെടുത്തത്. ഒന്നാം പ്രതി പ്രിൻസിപ്പാളായിരുന്ന പ്രൊ.ജി ജെ ഷൈജുവിന് 49 വയസെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ രണ്ടാം പ്രതി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി വിശാഖ് എ 19 വയസെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
കേരള സർവകലാശാലയിലെ രേഖകൾ പ്രകാരം, വിശാഖിന്റെ ജനനതീയതി, 25-09-1998 ആണ്. അതായത് ഇരുപത്തിയഞ്ച് വയസ്. 25 വയസുള്ള വിശാഖിന് ചട്ടപ്രകാരം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ചട്ടം മറികടന്ന് മത്സരിക്കാൻ അനുവദിക്കണമെന്ന ആവശ്യം റിട്ടേണിംഗ് ഓഫീസർ തള്ളിയത് കൊണ്ടാണ്, തെരഞ്ഞെടുപ്പിന് ശേഷം പേര് തിരുത്തി വിശാഖിനെ യുയുസി പട്ടികയിൽ ഉൾപ്പെടുത്തിയത്. ആൾമാറാട്ടത്തിന് കാരണമായ പ്രാഥമിക വിവരം തന്നെ തെറ്റായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. ഇത് പ്രതികളെ സഹായിക്കാനെന്ന ആക്ഷേപമാണ് ഉയരുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]