
ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന രാജമൗലി- മഹേഷ് ബാബു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും ജോയിൻ ചെയ്തു. ഹൈദരാബാദിൽനിന്ന് സിനിമയുടെ ലൊക്കേഷനിലേക്ക് തിരിക്കുന്ന മഹേഷ് ബാബുവിന്റെയും പൃഥ്വിരാജിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് വിമാനത്താവളത്തിലെത്തിയതിന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
SSMB29 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ഒഡിഷയിലാണ് ആദ്യഘട്ട ചിത്രീകരണം. കോരാപുത്തിലെ തലമാലി ഹിൽടോപ്പിലെ പടുകൂറ്റൻ സെറ്റിലാണ് ഒഡിഷ ഷെഡ്യൂളിലെ രംഗങ്ങൾ ചിത്രീകരിക്കുക. കൊടുംവനത്തിനുള്ളിലെ രംഗങ്ങളാകും ഇവിടെ ചിത്രീകരിക്കുകയെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മാർച്ച് അവസാനം വരെ ഈ ഷെഡ്യൂൾ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
പ്രിയങ്കാ ചോപ്രയാണ് ചിത്രത്തിലെ നായിക. ചിത്രം ഏത് ജോണറിൽപ്പെടുന്നതാണെന്നോ, ആരൊക്കെയാണ് പ്രധാനതാരങ്ങളെന്നോ ഉള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 900-1000 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കാടുമായി ബന്ധപ്പെട്ട ഉദ്വേഗജനകമായ കഥയായിരിക്കും പറയുക എന്നാണ് റിപ്പോർട്ട്. ഒഡിഷയിലെ ചിത്രീകരണസ്ഥലത്തിന്റേതെന്ന അവകാശപ്പെടുന്ന ചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വി.വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം.കീരവാണിയാകും സംഗീതസംവിധാനം. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുകയെന്നാണ് റിപ്പോർട്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]