
ബെംഗളൂരു: ബെംഗളുരു സൌത്ത് ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനായി. ഗായികയും ചെന്നൈ സ്വദേശിനിയുമായ ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ബംഗളുരുവിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ബിജെപി നേതൃത്വത്തിലെ പ്രധാന നേതാക്കളും മാത്രമാണ് വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തത്. വധൂവരൻമാർക്ക് സമൂഹമാധ്യമങ്ങളിലൂടെ പ്രമുഖ നേതാക്കൾ ആശംസകൾ നേർന്നു.
ബിജെപി നേതാക്കളായ അണ്ണാമലൈ, പ്രതാപ് സിംഹ, അമിത് മാളവ്യ, ബി വൈ വിജയേന്ദ്ര, കേന്ദ്രമന്ത്രി വി സോമണ്ണ എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. സൂര്യ രണ്ടുതവണ ലോക്സഭാംഗവും യുവ മോർച്ചയുടെ പ്രസിഡന്റുമായിട്ടുണ്ട്. ഭരതനാട്യം നർത്തകി കൂടിയായ സ്കന്ദപ്രസാദ് ശാസ്ത്ര സർവകലാശാലയിൽ നിന്ന് ബയോ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയെങ്കിലും കര്‍ണാടിക് സംഗീതജ്ഞ എന്ന നിലയിലാണ് അറിയിപ്പെടുന്നത്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയായിരുന്നു അവർ പ്രശസ്തയായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]