
വേൽസ് ഫിലിം ഇന്റർനാഷണൽ ലിമിറ്റഡും ഐവി എന്റർടൈൻമെന്റും ചേർന്ന് അവതരിപ്പിക്കുന്ന സുന്ദർ സി സംവിധാനം ചെയ്യുന്ന നയൻതാര നായികയാകുന്ന മൂക്കുത്തി അമ്മൻ 2 എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. പ്രസാദ് സ്റ്റുഡിയോയിൽ ഒരു കോടിയില്പരം രൂപ മുടക്കി മൂക്കുത്തി അമ്മന്റെ പൂജക്കായി ഒരുക്കിയ പ്രത്യേക സെറ്റിലാണ് ചടങ്ങുകൾ നടന്നത്. നൂറു കോടിക്ക് മുകളിലുള്ള ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
സിനിമയുടെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചലച്ചിത്രമേഖലയിലെ പ്രമുഖരും പൂജ ചടങ്ങിൽ പങ്കെടുത്തു. മൂക്കുത്തി അമ്മൻ ഭാഗം 1 വൻ വിജയമായിരുന്നു. ആക്ഷനും കോമഡിയും സമന്വയിക്കുന്ന ഒരു മുഴുനീള എന്റർടെയ്നറായിരിക്കും മൂക്കുത്തി അമ്മൻ 2. ഇതാദ്യമായാണ് സുന്ദർ.സിയും നയൻതാരയും ഒന്നിക്കുന്നത്. തമിഴ് ചലച്ചിത്ര മേഖലയിലെ പ്രശസ്ത പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ വേൽസ് ഫിലിം ഇന്റർനാഷണൽ, ഐവി എന്റർടൈൻമെന്റുമായി സഹകരിച്ചാണ് ഈ സുന്ദർ സി ചിത്രം ഒരുങ്ങുന്നത്. അവ്നി സിനിമാക്സ് (പ്രൈ) ലിമിറ്റഡും റൗഡി പിക്ചേഴ്സും ചേർന്നാണ് സഹ നിർമ്മാണം.
കന്നഡ നടൻ ദുനിയ വിജയ് പ്രതിനായക വേഷത്തിൽ എത്തുന്നു. യോഗി ബാബു, റെജീന കസാൻഡ്ര,. ഉർവശി, അഭിനയ, രാമചന്ദ്ര രാജു, അജയ് ഘോഷ്, സിങ്കം പുലി, വിച്ചു വിശ്വനാഥ്, ഇനിയ, മൈന നന്ദിനി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
ഹിപ്ഹോപ്പ് ആദി ചിത്രത്തിന് സംഗീതം പകരുന്നു. ഗോപി അമർനാഥ് ഛായാഗ്രാഹകനും, ഫെന്നി ഒലിവർ എഡിറ്ററുമാണ്. വെങ്കട്ട് രാഘവൻ സംഭാഷണങ്ങൾ എഴുതുന്നു. ഗുരുരാജ് കലാസംവിധാനം നിർവഹിക്കുന്നു, രാജശേഖർ ആക്ഷൻ സീക്വൻസുകൾ ഒരുക്കുന്നു. പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് -പ്രതീഷ് ശേഖർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]