
കൊച്ചി: സിനിമ സമരത്തിൽ സർക്കാർ ഇടപെടൽ. ജിഎസ്ടിയും വിനോദ നികുതിയും ഉൾപ്പെടെ ഇരട്ട നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന സിനിമ നിർമാതാക്കളുടെ ആവശ്യം ചർച്ച ചെയ്യാമെന്ന് സർക്കാർ വ്യക്തമാക്കിയതോടെ സിനിമ സൂചന സമരം കേരള ഫിലിം ചേംബർ ഒഴിവാക്കി. അതേ സമയം, ജൂൺ 1 മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ മാറ്റമില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി.
മാർച്ച് 10നു ശേഷമായിരിക്കും സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഫിലിം ചേംബർ പ്രതിനിധികളുമായി ചർച്ച നടത്തുക. ചർച്ചയിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ജൂൺ 1 മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിൽ മാറ്റമുണ്ടാകിനിടിയില്ലെന്നാണ് സംഘടന വ്യക്തമാക്കുന്നത്. സിനിമ സമരം പ്രഖ്യാപിച്ചപ്പോൾ വാർത്ത അറിഞ്ഞ മന്ത്രി നിർമാതാക്കളുടെ സംഘടനയും ആന്റണി പെരുമ്പാവൂരുമായുള്ള പ്രശ്നം പരിഹരിച്ചു.
ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചതോടെ പ്രശ്നങ്ങളില്ലായെന്നാണ് ഫിലിം ചേംബർ പ്രതികരിച്ചത്. താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കത്തിൽ അമ്മയും നിർമാതാക്കളുടെ സംഘടനയും തമ്മിലുള്ള ചർച്ചകൾ നടക്കുകയാണ്. അതിൽ തീരുമാനമായില്ലെങ്കിൽ മാത്രം ഫിലിം ചേംബർ ഇടപെടൽ നടത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]