
ഹൈദരാബാദ് : ഗായിക കല്പന രാഘവേന്ദറിനെ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയിൽ വച്ച് ഗായിക ആത്മഹത്യക്ക് ശ്രമിച്ചു എന്നായിരുന്നു വിവരം. എന്നാൽ ആത്മഹത്യാ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് കല്പനയുടെ മകൾ ദയാപ്രസാദ് പ്രഭാകർ.
അമ്മ ഉറക്ക ഗിുളിക കഴിച്ചതിന്റെ ഡോസ് കൂടിപ്പോയതാണെന്നും നിലവിലെ പ്രചാരണങ്ങൾ തെറ്റാണെന്നും മകൾ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമ്മയ്ക്ക് ഒരുപ്രശ്നവുമില്ലെന്നും പൂർണ ആരോഗ്യവതിയാണെന്നും ദയ പറയുന്നു. സുഖം പ്രാപിച്ചിട്ടുണ്ട്. അമ്മ എന്നും സന്തോഷവതിയും ആരോഗ്യവതിയും തന്നെയായിരിര്രും, അവരൊരു ഗായികയാണ്, നിലവിൽ പിഎച്ച്.ഡിയും എൽ.എൽ.ബിയുെ ചെയ്യുന്നുണ്ട്. ഇത് ഉറക്കം ഇല്ലാതാക്കി, ഇതേതുടർന്ന് അമ്മ ചികിത്സ തേടുകയും ചെയ്തു. ഡോക്ടർ നിർദ്ദേശിച്ച ഗുളിക കഴിച്ചുവരികയാണ്. പക്ഷേ സമ്മർദ്ദം കാരണം ഗുളികയുടെ ഡോസ് കൂടിപ്പോയതാണ്, അല്ലാതെ ആത്മഹത്യക്ക് ശ്രമിച്ചതല്ല. ദയവായി കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കരുതെന്നും ദയ പറഞ്ഞു.
കഴിഞ്ഞ ദിവസം വീട്ടിൽ അബോധാവസ്ഥയിൽ കാണപ്പെട്ട കൽപ്പനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസമായിട്ടും കൽപ്പന വാതിൽ തുറക്കാത്തതിനെ തുടർന്ന് അപ്പാർട്ട്മെന്റ് സെക്യൂരിറ്റിയാണ് അയൽക്കാരെ വിവരമറിയിച്ചത്. ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ പൊലീസ് എത്തി വാതിൽ തകർത്താണ് വീടിനുളളിൽ കയറിയത് . പ്രശസ്ത പിന്നണി ഗായകൻ ടി എസ് രാഘവേന്ദ്രയുടെ മകളാണ് കൽപ്പന. ടെലിവിഷൻ പരിപാടിയായ സ്റ്റാർ സിംഗർ സീസൺ അഞ്ചിലെ വിജയിയായിരുന്നു . ഇളയരാജ, എആർ റഹ്മാൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ സംഗീത സംവിധായകരുമായി കൽപ്പന പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ഭാഷകളായി 1500ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കമലഹാസൻ നായകനായ പുന്നഗൈ മന്നൻ എന്ന ചിത്രത്തിൽ അതിഥി വേഷവും ചെയ്തിരുന്നു.ജൂനിയർ എൻടിആർ അവതാരകനായ ബിഗ് ബോസ് തെലുങ്ക് സീസൺ ഒന്നിലും കൽപ്പന പങ്കെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]