
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിലെ യുവാക്കളുടെ സാന്നിധ്യവും അവയ്ക്ക് പിന്നില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സിനിമകളുടെ സ്വാധീനവും വലിയ ചര്‍ച്ചാവിഷയമാണ് ഇന്ന്. സമീപകാലത്ത് ഇറങ്ങിയ മാര്‍ക്കോ, ആവേശം, റൈഫില്‍ ക്ലബ്ബ് അടക്കമുള്ള ചിത്രങ്ങള്‍ ഇക്കാര്യത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പല സിനിമാ പ്രവര്‍ത്തകരും വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ മാര്‍ക്കോയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജഗദീഷിന്റെ അഭിപ്രായപ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് എം എ നിഷാദ്. സിനിമകളിലെ വയലന്‍സ് കണ്ട് സ്വാധീനിക്കപ്പെടുന്നുണ്ടെങ്കില് നന്മയും സ്വാധീനിക്കില്ലേ എന്നായിരുന്നു ജഗദീഷിന്റെ ചോദ്യം. സോഷ്യല്‍ മീഡിയയിലൂടെയാണ് എം എ നിഷാദിന്റെ പ്രതികരണം.
എം എ നിഷാദിന്റെ കുറിപ്പ്
വിയോജിപ്പ്.. അങ്ങയോടുളള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ. താങ്കളുടെ ഈ പ്രസ്താവനയോട് യോജിക്കാൻ കഴിയില്ല. വയലൻസ് കുത്തിനിറച്ച ഒരു സിനിമയുടെ ഭാഗമായതുകൊണ്ട് വല്ലാതെ ന്യായീകരിക്കരുത്. അത് ഒരുതരം അവസരവാദമല്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. നല്ലതിനോട് ആഭിമുഖ്യമുളള ഒരു സമൂഹമായിരുന്നെങ്കിൽ ഇവിടെ നന്മമരങ്ങളാൽ സമൃദ്ധമായേനെ. തിന്മയോടുളള ആസക്തി, അതാണ് പൊതുവിൽ കണ്ടുവരുന്നത്. ഇത് ശ്രീ ജഗദീഷിനും അറിവുളള കാര്യമാണെന്ന് വിശ്വസിക്കുന്നു. കാരണം താങ്കൾ ഒരു അധ്യാപകനും കൂടിയായിരുന്നല്ലോ. അങ്ങ് പഠിപ്പിച്ചിരുന്ന കാലത്തും അങ്ങ് സിനിമയിൽ അഭിനയിച്ചു തുടങ്ങി ഒരു ഘട്ടം വരെയുളള കാലത്തെ കഥയല്ല ഇന്നിന്റേത്. കാലം മാറി. ഒട്ടും സുഖകരമല്ലാത്ത അവസ്ഥയാണ് ഇന്നുളളത്. താങ്കൾക്ക് ഈ കെട്ട കാലത്തെപ്പറ്റി ഉത്തമബോധ്യമുളള വ്യക്തിയാണ്. അല്ലായെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയില്ല. സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട് എന്നുളളതിന്റെ തെളിവാണ് സമീപകാലത്തെ സംഭവവികാസങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്. ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതല്ലേ എന്ന ചോദ്യത്തിന്റെ പ്രസക്തിയെ മറുചോദ്യം കൊണ്ട് എനിക്ക് ഉത്തരം നൽകാം. ഒരു വാദപ്രതിവാദത്തിനുളള അവസരമല്ലല്ലോ ഇത്. അത്യന്തം ഗൗരവമുളള ഒരു വിഷയത്തെ കുറച്ചുംകൂടി കാര്യഗൗരവതതോടെ സമീപിക്കണമെന്നാണ് അങ്ങയോടുളള എന്റെ അഭ്യർത്ഥന.
ഏതൊരു വ്യക്തിക്കും സാമൂഹിക പ്രതിബദ്ധത വേണം എന്ന അങ്ങയുടെ ഉപദേശത്തെ ഞാർ പൂർണ്ണ മനസ്സോടെ ഉൾക്കൊളളുന്നു. ധ്യാൻ ശ്രീനിവാസന്റെ സാമൂഹിക പ്രതിബദ്ധത അളക്കാൻ അങ്ങുപയോഗിച്ച അളവുകോൽ വെച്ച് അങ്ങയുടെ പ്രതിബദ്ധത കൂടി ഒന്ന്
അളന്ന് വെക്കുന്നത് നന്നായിരിക്കും. സമൂഹത്തിൽ നടമാടുന്ന അനിഷ്ട സംഭവങ്ങളിൽ മയക്കുമരുന്നിനും ലഹരിക്കുമുളള പങ്ക് വളരെ വലുതാണ്. അതുപോലെതന്നെയാണ് സിനിമയിൽ വർദ്ധിച്ച് വരുന്ന വയലൻസ് രംഗങ്ങളും മയക്കുമരുന്നുപയോഗവും. എതിർക്കപെടേണ്ടതിനെ ആ അർത്ഥത്തിൽ തന്നെ എതിർക്കണം പ്രൊഫ: ജഗദീഷ്. അങ്ങയിലെ അധ്യാപകൻ ഉണരട്ടെ.
NB- സാന്ദർഭികമായി പറയട്ടെ, മലയാളം കണ്ട ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രത്തിലെ അങ്ങയുടെ പ്രകടനം നന്നായിരുന്നു കേട്ടോ. പക്ഷേ അതൊന്നും ഒരു ന്യായീകരണത്തെയും സാമാന്യവൽക്കരിക്കില്ല.
ALSO READ : ഗോൾഡൺ സാരിയിൽ ട്രഡീഷണലായി മൻസി; വിവാഹചിത്രങ്ങൾ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]