
മലയാള സിനിമ മേഖലയിൽ മറക്കാനാവാത്ത ഒരുപിടി സിനിമകൾ നൽകിയ സംവിധായകനാണ് ലാൽ ജോസ്. സംവിധായകൻ കമലിന്റെ സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ദിലീപ് നായകനായ ‘ചന്ദ്രനുദിക്കുന്നദിക്കിൽ’ എന്ന ചിത്രമാണ് ലാൽ ജോസിന്റെ രണ്ടമാത്തെ ചിത്രം. ചിത്രത്തിലെ ചില കാര്യങ്ങൾ മുൻപ് ഒരു അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
ലാൽ ജോസിന്റെ വാക്കുകൾ
‘ചന്ദ്രനുദിക്കുന്നദിക്കിൽ’ എന്ന സിനിമയിൽ ആദ്യം കാവ്യയ്ക്ക് പകരം കാസ്റ്റ് ചെയ്തത് ശാലിനിയെയായിരുന്നു. എന്നാൽ ‘നിറം’ എന്ന സിനിമയിൽ ശാലിനി ഡേറ്റ് കൊടുത്തിരുന്നു. നോക്കുമ്പോൾ ആ ഡേറ്റും ചന്ദ്രനുദിക്കുന്നദിക്കിലെ ഡേറ്റും ഏകദേശം ഒരുപോലെയാണ്. അങ്ങനെ വേറെ ഒരു നടിയെ നോക്കാമെന്ന് കരുതി. ആരെ വേണമെന്ന് കുറെ ആലോചിച്ചു. ഇതിനിടെ ദിലീപിന്റെ വീട്ടിൽ ഒരു ദിവസം ഞാൻ പോയി. അവിടെ മഞ്ജുവും ഉണ്ടായിരുന്നു. അപ്പോൾ ശാലിനിയുടെ കാര്യം നടക്കില്ല മറ്റൊരാളെ നോക്കണമെന്നും പറഞ്ഞു. നിലവിൽ ആരുമില്ല. ഒരു പുതിയ ആളെ കാസ്റ്റ് ചെയ്യേണ്ടിവരുമെന്നും ഞാൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപ്പോൾ മഞ്ജുവാണ് പറഞ്ഞത് പുതിയ ആളെ കൊണ്ടുവാ ചേട്ടായെന്ന്. എന്റെ മനസിൽ ഒരാളുണ്ട് കാവ്യാ മാധവൻ എന്നാണ് പേരെന്ന് ഞാൻ ദിലീപിനോടും മഞ്ജുവിനോടും പറഞ്ഞു. അവർക്ക് കാവ്യയെ അറിയാമായിരുന്നു. പക്ഷേ സ്ക്രീനിൽ ചെറിയ കുട്ടിയായി തോന്നുമോ എന്ന സംശയമുണ്ടെന്നും ഞാൻ പറഞ്ഞു. പക്ഷേ അന്ന് മഞ്ജുവാണ് പറഞ്ഞത് ഇല്ല ചേട്ടാ ചുരിദാർ ഓക്കെ ഇടുമ്പോൾ എല്ലാവരെയും കാണാൻ പക്വത തോന്നും. കാവ്യ നല്ല ഓപ്ഷനായിരിക്കുമെന്ന്. അപ്പോൾ 14 വയസ് ആയിട്ടെ ഉണ്ടായിരുന്നുള്ളു കാവ്യയ്ക്ക്. അങ്ങനെയാണ് കാവ്യ ഈ സിനിമയിൽ എത്തുന്നത്.