
.news-body p a {width: auto;float: none;} ബംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവ് 20കാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം നടന്നത്.
ഐശ്വര്യ മഹേഷ് ലോഹർ ആണ് കൊല്ലപ്പെട്ടത്. ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമവാസിയായ പ്രശാന്ത് കുന്ദേകർ (29) ആണ് പ്രതി.
നാഥ് പായ് സർക്കിളിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഐശ്വര്യ താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് കൊല നടന്നത്.
ഐശ്വര്യയും പ്രശാന്തും പ്രണയത്തിലായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു പ്രശാന്ത്.
തന്നെ വിവാഹം കഴിക്കണമെന്ന് കഴിഞ്ഞ ഒരു വർഷമായി പ്രശാന്ത് യുവതിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മകളെ വിവാഹം കഴിക്കണമെന്ന് പ്രശാന്ത് ഐശ്വര്യയുടെ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും ആദ്യം സാമ്പത്തിക ഭദ്രതയുണ്ടാകട്ടെ എന്നായിരുന്നു പ്രതികരണം.
ഇന്നലെ ഐശ്വര്യ താമസിക്കുന്ന വീട്ടിലെത്തിയ പ്രശാന്ത് തന്നെ വിവാഹം കഴിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ യുവതി നിരസിച്ചതോടെ കയ്യിൽ കരുതിയിരുന്ന വിഷം ബലമായി യുവതിയെ കുടിപ്പിക്കാൻ ശ്രമിച്ചു.
യുവതി ചെറുത്തുനിന്നതോടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം അവിടെവച്ചുതന്നെ പ്രശാന്തും സ്വയം കഴുത്തറുത്ത് മരിച്ചു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]