
.news-body p a {width: auto;float: none;}
തിരുവനന്തപുരം: ദിവസങ്ങളായി തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ കേരളത്തിലെ ആശാവർക്കർമാർ രാപ്പകൽ സമരം നടത്തുകയാണ്. ഇപ്പോഴിതാ ആശാ പദ്ധതി വിഹിതവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്രം. പദ്ധതിയുടെ വിഹിതം നൽകുന്നതിൽ കേരളത്തോട് അവഗണന കാട്ടിയിട്ടില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാൽ കേന്ദ്രം തികഞ്ഞ അവഗണന കാണിച്ചെന്നാണ് കേരളത്തിന്റെ വാദം.
ആശാവർക്കർമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ 2023-24 വർഷത്തിൽ 636 കോടി രൂപയാണ് നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് കിട്ടാനുള്ളതെന്ന കണക്ക് കേരളം പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിന് ഈ സാമ്പത്തിക വർഷം ബഡ്ജറ്റ് വിഹിതത്തിനേക്കാൾ കൂടുതൽ തുക നൽകിയെന്നാണ് കേന്ദ്രം പറയുന്നത്. ബഡ്ജറ്റിൽ വകയിരുത്തിയത് 913.24 കോടിയാണ്. ഈ വർഷം നൽകിയത് 938.80 കോടിയും. ഇത് കൂടാതെ അധിക ഗ്രാൻഡായി നൽകിയത് 120 കോടി.
ഈ വർഷം ആശാവർക്കർമാർക്ക് വേതനം നൽകാൻ ആവശ്യമായ തുക കേരളത്തിനുണ്ട്. കോ ബ്രാൻഡിംഗ് അടക്കം എൻഎച്ച്എം മാനദണ്ഡം കഴിഞ്ഞ സാമ്പത്തിക വർഷം കേരളം പാലിച്ചില്ല. മാനദണ്ഡം പാലിക്കാത്തത് കൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തെ തുക ലാപ്സായി. കഴിഞ്ഞ വർഷം ആകെ നൽകിയത് 190 കോടി, ബാക്കി ലാപ്സായി. മാനദണ്ഡം പാലിക്കാതെ വീഴ്ച വരുത്തി നഷ്ടമാക്കിയ പഴയ തുകയുടെ പേരിൽ കേന്ദ്രത്തെ പഴിക്കരുതെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേരളത്തിന്റെ വാദം ഇങ്ങനെ, 2023-24ൽ എൻഎച്ച്എം വിഹിതത്തിൽ കിട്ടാനുള്ളത് 636.88 കോടിയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി കിട്ടേണ്ടിയിരുന്നത് 826.02 കോടിയാണ്. ആകെ കിട്ടിയത് 189.15 കോടിയും. ഇനി കിട്ടാനുള്ളത് 636.88 കോടിയാണെന്നും പണം നൽകാത്തത് കോ ബ്രാൻഡിംഗ് നിബന്ധനകളുടെ പേരിലാണ്. നിബന്ധനകൾ പൂർത്തിയാക്കിയിട്ടും പണം നൽകിയില്ലെന്നും കേരളം പറയുന്നു.