
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രം മാർച്ച് 7 ന് തിയേറ്ററുകളിൽ എത്തും. ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ഈ ചിത്രം. കുടുംബ ബന്ധങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ചാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ നിർവഹിക്കുന്നു. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീർ അമ്പലപ്പാട്, പ്രൊഡക്ഷൻ കൺട്രോളർ സതീഷ് കാവിൽ കോട്ട, കല ഷിജി പട്ടണം, വസ്ത്രലങ്കാരം സൂര്യ രാജേശ്വരി, മേക്കപ്പ് പട്ടണം ഷാ, എഡിറ്റർ വി എസ് വിശാൽ, ആക്ഷൻ മാഫിയ ശശി, സൗണ്ട് ഡിസൈൻ എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജി രജേഷ്കുമാർ, അസോസിയേറ്റ് ഡയറക്ടർ സുമേഷ് കുമാർ, കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ ആന്റോ, പ്രാഗ് സി, സ്റ്റിൽസ് രാംദാസ് മാത്തൂർ, വി എഫ്എക്സ് അജീഷ് തോമസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശിവൻ പൂജപ്പുര, മാർക്കറ്റിംഗ് റംബൂട്ടൻ, പി ആർ ഒ- എ എസ് ദിനേശ്, അരുൺ പൂക്കാടൻ, അഡ്വെർടൈസ്മെന്റ് ബ്രിങ് ഫോർത്ത്.
ALSO READ : ഗോൾഡൺ സാരിയിൽ ട്രഡീഷണലായി മൻസി; വിവാഹചിത്രങ്ങൾ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]