
തിരുവനന്തപുരം: സ്കൂൾ പരിസരത്തെ കഞ്ചാവ് വിൽപ്പനയ്ക്കിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി. മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പൊലീസിന്റെ പിടിയിലായത്. സ്കൂൾ വിടുന്ന സമയം കഞ്ചാവുമായി വില്പനയ്ക്കെത്തിയ ഇയാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. മംഗലപുരം എസ്എച്ച്ഒയും സംഘവും പിന്നാലെ ഓടിയാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും ചെറിയ അളവിൽ കഞ്ചാവ് കണ്ടെടുത്തു. കൂടുതൽ കഞ്ചാവ് ഇയാൾ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകുമെന്നും പ്രതിയെ കൂടുതൽ ചോദ്യം ചെയ്താലെ ഇക്കാര്യം ഉറപ്പിക്കാനാകുമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ നാളെ കോടതിയിൽ ഹാജാക്കും.
: രഹസ്യ വിവരത്തെ തുടർന്ന് കാർ പിൻതുടർന്ന് പിടികൂടി പൊലീസ്; പരിശോധനയിൽ കണ്ടെത്തിയത് എംഡിഎംഎ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]