
.news-body p a {width: auto;float: none;}
നടി അഹാന കൃഷ്ണനെതിരെ അന്തരിച്ച സംവിധായകൻ മനു ജെയിംസിന്റെ ഭാര്യ നെെന. മനു സംവിധാനം ചെയ്ത ചിത്രത്തിലെ നായികയായ അഹാന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ സഹകരിക്കുന്നില്ലെന്നാണ് നെെന പറഞ്ഞത്. മനു ജെയിംസ് സംവിധാനം ചെയ്ത ‘നാൻസി റാണി’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഹാനയാണ്.
നാൻസി റാണി റിലീസിന് തയാറെടുക്കുന്നതിനിടെ 2023 ഫെബ്രുവരി 25ന് മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മനു ജെയിംസ് മരണത്തിന് കീഴടങ്ങിയത്. ഇപ്പോൾ നെെനയാണ് ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചുള്ള കാര്യങ്ങൾ ചെയ്യുന്നത്. മനുവുമായി അഹാനയ്ക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാമെന്നും എന്നാൽ മാനുഷിക പരിഗണന ഉണ്ടാവേണ്ടതായിരുന്നുവെന്നും നെെന പറഞ്ഞു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നെെന.
‘അഹാനയോട് ഞാൻ സംസാരിച്ചു. പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരിഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. പ്രതിസന്ധികൾ ഒരുപാട് ഉണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ നിശബ്ദയായി ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സിനിമയിൽ പ്രധാനവേഷം ചെയ്യുന്ന താരം മാർക്കറ്റിംഗിനോ പ്രമോഷനോ ഒന്നും സഹകരണമില്ലാതെ നിൽക്കുമ്പോൾ നിങ്ങൾക്ക് ഊഹിക്കാം. പ്രതിഫലമൊക്കെ മുഴുവൻ കൊടുത്തു തീർത്തതാണ്. എഗ്രിമെന്റിലും പ്രമോഷന് പങ്കെടുക്കണമെന്നുണ്ട്. അജു ചേട്ടൻ പറഞ്ഞതുപോലെ ഉന്തികേറ്റി വലിച്ചുവച്ച് മുഴച്ചു നിൽക്കുന്നതിനേക്കാളും നല്ലത് ഇങ്ങനെ തന്നെ പോകുന്നതാണ്. ഇല്ലാത്ത നഷ്ടം വരികയാണെങ്കിൽ സ്വയം സഹിക്കുക. ഞങ്ങൾ കഴിയാവുന്നതിന്റെ അത്രത്തോളം അപേക്ഷിച്ചു. ഇതിൽ കൂടുതൽ എങ്ങനെയാണ് ചെയ്യുക. ഇനി എന്തെങ്കിലും ഉണ്ടെന്നുണ്ടെങ്കിൽ അതിന് മാപ്പ് പറയണമെങ്കിൽ അതുവരെയും ചെയ്തിട്ടുള്ളതാണ്’,- നെെന വ്യക്തമാക്കി.