
ദുബായ് ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ഇന്ന് ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുമ്പോൾ, ഒന്നരവർഷം മുൻപുള്ള അഹമ്മദാബാദിലെ ഒരു രാത്രിയിലേക്ക് ഇന്ത്യൻ ആരാധകരുടെ ഓർമകൾ പായും. അന്നവിടെ മഞ്ഞിനൊപ്പം പെയ്തിറങ്ങിയത് ഇന്ത്യൻ ആരാധകരുടെ കണ്ണീരായിരുന്നു. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ 143 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷകളെ കങ്കാരുപ്പട ചവിട്ടിയരച്ച നിമിഷങ്ങൾ. ആ മോഹഭംഗത്തിനു ശേഷം ആദ്യമായാണ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേർ വരുന്നത്.
ഫൈനൽ പരാജയത്തിനു പകരമാകില്ലെങ്കിലും ഇന്നു ജയിച്ച് അന്നത്തെ മുറിവിൽ തേൻ പുരട്ടുകയെന്ന ലക്ഷ്യം ടീം ഇന്ത്യയ്ക്കുണ്ട്. ഐസിസി ടൂർണമെന്റുകളിൽ തങ്ങളോളം മികച്ച ടീമില്ലെന്നു തെളിയിക്കാനുള്ള മറ്റൊരു അവസരമാണ് ടീം ഓസ്ട്രേലിയയ്ക്ക് ഇന്നത്തെ മത്സരം. മത്സരം ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30 മുതൽ. സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18 ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
∙ ഇന്ത്യൻ പ്രതീക്ഷ
ടൂർണമെന്റിലെ ഏറ്റവും മികച്ച സ്പിൻ വിഭാഗം, കെട്ടുറപ്പുള്ള ബാറ്റിങ് നിര, ഗ്രൂപ്പിലെ 3 മത്സരങ്ങളിലും ആധികാരിക വിജയം; ചാംപ്യൻസ് ട്രോഫിയിലെ ഏറ്റവും കരുത്തുറ്റ ടീം എന്നീ മികവുകളുമായാണ് ടീം ഇന്ത്യ സെമിഫൈനലിന് ഇറങ്ങുന്നത്. പേസ് ബോളിങ്ങിൽ ഡെത്ത് ഓവർ സ്പെഷലിസ്റ്റിന്റെ അഭാവം മാത്രമാണ് ടീം നേരിടുന്ന വെല്ലുവിളി.
എന്നാൽ മധ്യ ഓവറുകളിൽ സ്പിന്നർമാർ മികവു കാട്ടുന്നതിനാൽ ഡെത്ത് ഓവറുകളിൽ ഇന്ത്യയ്ക്ക് ഇതുവരെ കാര്യമായ പ്രശ്നം നേരിട്ടിട്ടില്ല. ബാറ്റിങ്ങിൽ ശുഭ്മൻ ഗിൽ– രോഹിത് ശർമ സഖ്യം നൽകുന്ന തുടക്കവും മധ്യനിരയിൽ വിരാട് കോലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ.എൽ.രാഹുൽ എന്നിവർ നൽകുന്ന സ്ഥിരതയും ടീമിനെ കരുത്തുറ്റതാക്കുന്നു.
∙ ഒരുങ്ങി ഓസ്ട്രേലിയ
പാറ്റ് കമിൻസ്– ജോഷ് ഹെയ്സൽവുഡ്– മിച്ചൽ സ്റ്റാർക് പേസ് ത്രയത്തിന്റെ അഭാവം ബോളിങ് കരുത്തിനെ ബാധിച്ചിട്ടുണ്ടെങ്കിലും ബാറ്റർമാർ മികച്ച ഫോമിലായതിനാൽ ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് പരീക്ഷണം നേരിടേണ്ടിവന്നില്ല. ആഡം സാംപയ്ക്കൊപ്പം ഒരു സ്പെഷലിസ്റ്റ് സ്പിന്നറുടെ അഭാവം ഓസീസിനെ അലട്ടുന്നുണ്ട്.
ട്രാവിസ് ഹെഡ്, ഗ്ലെൻ മാക്സ്വെൽ എന്നീ പാർട് ടൈം സ്പിന്നർമാരുള്ളതിനാൽ ഈ പോരായ്മ മറികടക്കാമെന്നാണ് ഓസീസിന്റെ പ്രതീക്ഷ. ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, അലക്സ് ക്യാരി എന്നിവരടങ്ങിയ ബാറ്റിങ് നിര ശക്തമാണ്. പരുക്കേറ്റ ബാറ്റർ മാത്യു ഷോർട്ടിനു പകരം ഇടംകൈ സ്പിന്നർ കൂപ്പർ കോൺലിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
English Summary:
India vs Australia, Champions Trophy 2025, 1st Semi-Final – Live Updates
TAGS
Sports
Champions Trophy Cricket 2025
Indian Cricket Team
Australian Cricket Team
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]