
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമെന്ന് വത്തിക്കാൻ. രണ്ടുതവണ ശ്വാസതടസം ഉണ്ടായി. കടുത്ത അണുബാധയും കഫക്കെട്ടും അനുഭവപ്പെടുന്നു. കൃത്രിമ ശ്വാസം നൽകുകയാണെന്നും വത്തിക്കാൻ അറിയിച്ചു. സാദ്ധ്യമായ എല്ലാ പരിചരണവും നൽകുകയാണെന്ന് ഡോക്ടർമാരും അറിയിച്ചു.