
തിരുവനന്തപുരം : വേതന വർദ്ധന ആവശ്യപ്പെട്ടിട്ടുള്ള ആശാവർക്കർമാരുടെ സമരം ഇരുപത്തിമൂന്നാം ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. ഇന്നലെ ഭരണപക്ഷം ശ്രദ്ധ ക്ഷണിക്കലായി കൊണ്ടുവന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ ഫണ്ട് നൽകുന്നില്ലെന്നായിരുന്നു പ്രധാന വിശദീകരണം.
അതേസമയം സമരക്കാർക്കെതിരെ സിഐടിയു നേതൃത്വം കടുത്ത വിമർശനങ്ങൾ തുടരുകയാണ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വരവുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് ഗോപിനാഥ് നടത്തിയ ആക്ഷേപകരമായ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമരസമിതി അറിയിച്ചു.
അതിനിടെ, വിവിധ ജില്ലകളിൽ നിന്നെത്തിയ ആയിരത്തിലധികം സമരക്കാരെ അണി നിരത്തി ആശാവർക്കർമാർ നിയമസഭാ മാർച്ച് നടത്തി. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം 22 ദിവസം പിന്നിട്ടപ്പോഴാണ് നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രി എന്ത് കമ്മ്യൂണിസ്റ്റ് ആണെന്ന് പ്രതിപക്ഷം പരിഹസിച്ചു. ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റുകളിലേക്കും കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]