
ബംഗളുരു: പ്രത്യേക നിയമസഭാ സമ്മേളനം ബുധനാഴ്ച അവസാനിച്ചതിന് ശേഷം കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ചുള്ള ആലോചനകള്‍ പുനരാരംഭിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ കേന്ദ്ര നേതാക്കളെ കാണാന്‍ ശിവകുമാര്‍ ഡല്‍ഹിയിലേക്ക് മടങ്ങും.
ഇന്നു മുതല്‍ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്, അവിടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് പ്രോ ടേം സ്പീക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
” മെയ് 26ന് മുമ്പ് മന്ത്രിസഭാ വിപുലീകരണം നടക്കുമെന്ന് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ് പറഞ്ഞു. മുതിര്‍ന്നവരും ഏതാനും പുതുമുഖങ്ങളും ചേര്‍ന്നതാണ് മന്ത്രിസഭയെന്നും അദ്ദേഹം സൂചിപ്പിച്ചു.
പൂര്‍ണ മന്ത്രിസഭ രൂപീകരിക്കുന്നത് വരെ വകുപ്പ് വിഭജനം വൈകുമെന്ന് പ്രതീക്ഷിക്കുന്നു, ഹൈക്കമാന്‍ഡിന്റെ അനുമതിക്ക് ശേഷമേ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമാകൂ എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ”ഏകദേശം 25 വകുപ്പു മന്ത്രിമാരുടെ പട്ടിക തയ്യാറാണ്. എന്നാല്‍ പ്രഖ്യാപനം കൂടിയാലേചിച്ചേ നടക്കൂ. പിന്നീട് എന്തെങ്കിലും മാറ്റമുണ്ടായാല്‍ അത് സര്‍ക്കാരിന്‍െ്റ പ്രതിഛായക്ക് നാണക്കേടുണ്ടാക്കുമെന്നതിനാലാണ് ഈ ജാഗ്രത.
സിദ്ധരാമയ്യയും ശിവകുമാറും അവരവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മന്ത്രിസഭാ പ്രവേശനം മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് ഇപ്പോള്‍ ചെറിയ നീരസം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അവരില്‍ ചിലര്‍ സത്യപ്രതിജ്ഞയിലും പങ്കെടുത്തില്ല. അത്തരമൊരു സാഹചര്യത്തില്‍, കാബിനറ്റ് മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നല്‍കുന്നത് കേന്ദ്ര നേതൃത്വമായിരിക്കും, ”സാമൂഹിക നീതിയും പ്രാദേശിക പ്രാതിനിധ്യവും സന്തുലിതമാക്കുക എന്നതായിരിക്കും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിനു മുന്നിലുള്ള വെല്ലുവിളി. അതിനിടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അയച്ച സന്ദേശത്തില്‍, തന്റെ വീട്ടിലോ സിദ്ധരാമയ്യയുടെ വീട്ടിലോ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ഉപമുഖ്യമന്ത്രി ശിവകുമാര്‍ ആവശ്യപ്പെട്ടു. ഒരു തീരുമാനത്തിലും ഇടനിലക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
The post മന്ത്രിസഭാ വിപുലീകരണ ചര്‍ച്ച സജീവം;ബുധനാഴ്ചയ്ക്കു ശേഷം തീരുമാനം appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]