
ദുബായ്: ഐസിസി സെമി ഫൈനലിന് മുന്നോടിയായി അവസാന നാലിലെത്തിയ നാല് ടീമുകളും ദുബായിലുണ്ടായിരുന്നു. ഇന്നലെ ഇന്ത്യ – ന്യൂസിലന്‍ഡ് ഗ്രൂപ്പ് ഘട്ടം മത്സരം പൂര്‍ത്തിയാവും മുമ്പ് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ലാഹോറില്‍ നിന്ന് ദുബായിലെത്തുകയായിരുന്നു. ഇന്ത്യയുടെ എതിരാളി ആരാണെന്ന് വ്യക്തമാവാത്ത സാഹചര്യത്തിലാണ് ഇരു ടീമുകളും ദുബായിലെത്തിയത്. എന്നാല്‍ ഇന്ത്യന്‍ ഗ്രൂപ്പ് ചാംപ്യന്മാരായതോടെ ദക്ഷിണാഫ്രിക്ക തിരിച്ച് ലാഹോറിലേക്ക് പോയി.
ഓസ്ട്രേലിയ ഇന്ത്യയുമായുള്ള സെമി ഫൈനലിന് ദുബായില്‍ തുടരുകയും ചെയ്തു. നാളെയാണ് ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം സെമി ഫൈനല്‍. ദക്ഷിണാഫ്രിക്ക വ്യാഴാഴ്ച്ച നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയോട് തോറ്റതോടെ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതോടെ ഗ്രൂപ്പ് ബി ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയുമായി കളിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ത്യ – പാക് തമ്മിലുള്ള രാഷ്ട്രീയ ബന്ധം മോശമായതിനാല്‍ ഇന്ത്യക്ക് പാകിസ്ഥാന് പോവാന്‍ അനുമതി ഉണ്ടായിരുന്നില്ല.
ജയ്സ്വാളിന് പകരം എന്തുകൊണ്ട് വരുണ്‍ ചക്രവര്‍ത്തി? കാരണം വ്യക്തമാക്കി രോഹിത് ശര്‍മ
ഇന്ത്യ, പാകിസ്ഥാന് സന്ദര്‍ശിക്കാന്‍ വിസ്സമതിച്ച സാഹചര്യത്തില്‍ ഗ്രൂപ്പ് ബിയിലെ സെമി ഫൈനലിസ്റ്റുകള്‍ക്ക് ദുബായിലേക്ക് വരാതെ രക്ഷയില്ലായിരുന്നു. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് കളിക്കുന്നത്. ഇന്ത്യ ഫൈനലിലെത്തിയാലും വേദി ദുബായ് തന്നെ ആയിരിക്കും.
അതേസമയം, ദുബായ് തങ്ങളുടെ ഹോം ഗ്രൗണ്ടല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി. രോഹിത്തിന്െ വാക്കുകള്‍… ”ഓരോ മത്സരത്തിലും ഇവിടെ വ്യത്യസ്ത സ്വഭാവമുള്ള പിച്ചുകളിലാണ് ഞങ്ങള്‍ കളിച്ചത്. ഇത് ഞങ്ങളുടെ നാടല്ല, ഇത് ദുബായിയാണ്. ഇവിടെ ഞങ്ങള്‍ അധികം മത്സരങ്ങളൊന്നും കളിച്ചിട്ടില്ല. ഞങ്ങള്‍ക്കും ഈ വേദി പുതിയതാണ്.” രോഹിത് വ്യക്തമാക്കി. സെമി ഫൈനല്‍ മത്സരത്തിന് മുമ്പ് സാഹചര്യങ്ങളുമായി ഇന്ത്യന്‍ ടീമും പൊരുത്തപ്പെടേണ്ടതുണ്ടെന്നും രോഹിത് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]