
തിരുവനന്തപുരം: നാളെ നിയമസഭയിൽ അവതരിപ്പിക്കേണ്ട സർവകലാശാല നിയമഭേദഗതി ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതിയായില്ല. കുസാറ്റ്, മലയാളം, കെടിയു സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ആണ് തീരുമാനം വൈകുന്നത്. മൂന്നു ബില്ലുകളും മലയാളത്തിൽ തയാറാക്കിയത് കൊണ്ടാണ് മുൻകൂർ അനുമതി വേണ്ടത്. ഭേദഗതി ബില്ലിൽ പ്രോ ചാൻസലർ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് വിപുലമായ അധികാരം നൽകിയതാണ് ബില്ലിനുള്ള അനുമതി വൈകാൻ കാരണമെന്നാണ് സൂചന. മറ്റ് അഞ്ചു സർവ്വകലാശാല ഭേദഗതി ബിൽ ഇംഗ്ളീഷിൽ ആയതിനാൽ മുൻകൂർ അനുമതി വേണ്ട. രാജ് ഭവൻ മുൻകൂർ അനുമതി ഇല്ലെങ്കിലും സ്പീക്കർ റൂളിംഗ് നൽകിയാൽ ബിൽ അവതരിപ്പിക്കാം. പക്ഷെ സഭ ബിൽ പാസാക്കിയാലും ബിൽ ഗവർണർ ഒപ്പിടുമോ എന്ന പ്രശ്നം ബാക്കിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]