
സാധാരണ മനുഷ്യരെ പോലെ നാട്ടിലും നഗരത്തിലുമൊന്നും ഇറങ്ങി നടക്കാന്‍ കഴിയില്ല എന്നത് സെലിബ്രിറ്റികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ചുറ്റും ആളുകള്‍ കൂടുകയും സെല്ഫികളെടുക്കുകയുമെല്ലാം ചെയ്യുമ്പോള്‍ ഒന്നും ആസ്വദിക്കാന്‍ കഴിയാതെ നിരാശരാകേണ്ടിവരും അവര്‍ക്ക്. എന്നാല്‍ എങ്ങനേയും പുറത്തിറങ്ങിയേ കഴിയൂ എന്നുള്ള സെലിബ്രിറ്റികള്‍ വേഷം മാറിയും മുഖം മറച്ചുമെല്ലാം അത് ചെയ്യാറുമുണ്ട്.
അങ്ങനെ നഗരം ചുറ്റാന്‍ ബോളിവുഡിലെ സൂപ്പര്‍ താരം ഷാരൂഖ് ഖാന് ഇറങ്ങിയതാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. ആളറിയാതിരിക്കാന്‍ ജാക്കറ്റിന്റെ ഹൂഡി കൊണ്ട് തലയും മുഖവും മറച്ച് ആര്‍ക്കും മുഖം കൊടുക്കാതെയാണ് കിങ് ഖാന് നഗരം ചുറ്റാനിറങ്ങിയത്. ഒപ്പം പ്രിയപത്നി ഗൗരി ഖാനും ഇളയ മകന് അബ്രാം ഖാനും മാനേജര്‍ പൂജ ദദ്ലാനിയും ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഇവര്‍ നഗരം ചുറ്റി നടന്നത്. ഷാരൂഖ് ഖാന്റെ കയ്യില്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുമുണ്ടായിരുന്നു.
എന്നാല്‍ ആരും കാണില്ല എന്ന് കരുതി ഇറങ്ങിയ ഷാരൂഖിന് തെറ്റി. തങ്ങളുടെ പ്രിയതാരത്തെ പലരും കാണുകയും തിരിച്ചറിയുകയും ചെയ്തു. പലയിടങ്ങളില്‍ നിന്നായി പലരും എടുത്ത ഷാരൂഖ് ഖാന്റെ വീഡിയോകള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നെങ്കിലും താരത്തെ തിരിച്ചറിഞ്ഞ ആരാധകര്‍ ചുറ്റും കൂടി.
മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിലാണ് ഷാരൂഖും കുടുംബവും സമയം ചിലവിടാനായി എത്തിയത്. കറക്കത്തിന് ശേഷം തിരികെ ഫെറിയിലാണ് അദ്ദേഹവും കുടുംബവും തിരികെ പോയത്. തിരികെ പോകുംവഴിയാണ് ആരാധകര്‍ താരത്തെ തിരിച്ചറിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]