
തന്റെ പര്‍പ്പിള്‍ നിറമുള്ള ലംബോര്‍ഗിനി കാര്‍ ആരാധകരില്‍ ഒരാള്‍ക്ക് ഗിവ് എവേയായി നല്‍കുമെന്ന് പ്രശസ്ത കൊളംബിയന്‍ ഗായിക ഷാക്കിറ പ്രഖ്യാപിച്ചത് കഴിഞ്ഞ നവംബറിലാണ്. തന്റെ സോള്ടേര എന്ന ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ ചിത്രീകരിച്ച് ടിക്ടോക്കിലോ ഇന്‍സ്റ്റഗ്രാമിലോ #ElCarroDeShakira എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേരില്‍ ഒരാളെ ഡനകീയ വോട്ടിങ്ങിലൂടെ കണ്ടെത്തിയാണ് കാര്‍ നല്‍കിയത്. ഡെസ്പിയേര്ട അമേരിക്ക എന്ന സ്പാനിഷ് ഭാഷയിലുള്ള പ്രഭാത ടെലിവിഷന്‍ പരിപാടിയിലൂടെ ഡിസംബര്‍ ആറിന് ഷാക്കിറ വിജയിയെ പ്രഖ്യാപിക്കുകയും കാര്‍ സമ്മാനിക്കുകയും ചെയ്തിരുന്നു.
മൈക്കള്‍ മെജിയ എന്നയാളായിരുന്നു വിജയി. ഷാക്കിറയുടെ കടുത്ത ആരാധകനായ ഇദ്ദേഹത്തിന് ഷാക്കിറയുടെ പ്രിയപ്പെട്ട കാര്‍ തന്നെ സമ്മാനമായി ലഭിച്ചപ്പോള്‍ സന്തോഷം ഇരട്ടിയായി. എന്നാല്‍ ആ സന്തോഷത്തിന് അധികകാലം ആയുസ്സില്ലായിരുന്നു. കാര്‍ സ്വന്തമായതോടെ വലിയൊരു പണി കൂടിയാണ് മൈക്കിളിന് കിട്ടിയിരിക്കുന്നത്.
ആഡംബര കാറായതിനാല്‍ ഷാക്കിറയുടെ പര്‍പ്പിള്‍ ലംബോര്‍ഗിനിയെ പരിപാലിക്കുക എന്നത് ചിലവേറിയ കാര്യമാണ് എന്ന് മൈക്കിള്‍ പറയുന്നു. കാറിന്റെ നികുതി തനിക്ക് താങ്ങാവുന്നതിലും എത്രയോ അധികമാണെന്നും മൈക്കിള്‍ കൂട്ടിച്ചേര്‍ത്തു. ഒരു സ്പാനിഷ് വാര്‍ത്താ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Also Read
വസ്ത്രത്തിനിടയിലൂടെ നഗ്നത പകർത്താൻ ആരാധകന്റെ …
പർപ്പിൾ ലംബോർഗിനി ആരാധകർക്ക് സമ്മാനിക്കാൻ …
‘കാര്‍ കൈമാറ്റം ചെയ്യുന്നതിനുള്ള നികുതിയും ആറ് മാസത്തേക്കുള്ള ഇന്‍ഷുറന്‍സുമെല്ലാം ഞാന്‍ അടച്ചതാണ്. ഇനി വര്‍ഷാവസാനം ഫെഡറല്‍ നികുതി അടയ്ക്കണം. നികുതി മാത്രം 95,000 ഡോളറാണ് (ഏകദേശം 83 ലക്ഷം ഇന്ത്യൻ രൂപ) അടയ്ക്കേണ്ടത്. ഈ കാര്‍ പരിപാലിക്കാന്‍ നല്ല ചിലവാണ്.’ -മൈക്കിള്‍ മെജിയ പറഞ്ഞു.
കാര്‍ കിട്ടിയപ്പോള്‍ ഒരു മാസത്തെ ഇന്‍ഷുറന്‍സ് തുക 2000 ഡോളറാകുമെന്ന് (ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപ) താന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും മൈക്കിള്‍ പറയുന്നു. നാല് ദിവസത്തിനിടെ രണ്ട് തവണ പെട്രോള്‍ അടിക്കേണ്ടിവന്നു. ഓരോ തവണയും ഇതിന് 70 ഡോളറോളമാണ് (ഏകദേശം 6123 രൂപ) ചിലവായത്. മൈക്കിളിന്റെ നാടായ ഒരു ലിറ്റര്‍ പെട്രോളിന് 0.83 ഡോളറാണ് (73 രൂപ) ഇന്നത്തെ നിരക്ക്.
ഈ ചിലവുകളൊന്നും താങ്ങാന്‍ കഴിയാത്തതിനാല്‍ കാര്‍ വില്‍ക്കാനൊരുങ്ങുകയാണ് മൈക്കിള്‍. ഏഴ് ലക്ഷം ഡോളര്‍ മുതല്‍ എട്ട് ലക്ഷം ഡോളര്‍ വരെ നല്‍കാമെന്ന് ഒരാള്‍ പറഞ്ഞിട്ടുണ്ടെന്ന് മൈക്കിള്‍ പറഞ്ഞു. എന്നാല്‍ കാത്തിരിക്കാനും 20 ലക്ഷം ഡോളറെങ്കിലും (17.5 കോടി രൂപ) ലഭിക്കുമ്പോള്‍ വില്‍ക്കാനുമാണ് മൈക്കിളിനെ സുഹൃത്തുക്കള്‍ ഉപദേശിച്ചത്.
ഷാക്കിറയുടെ ലംബോര്‍ഗിനി
ഏകയായി ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ താന്‍ തനിക്ക് തന്നെ നല്കിയ സമ്മാനമാണ് ഈ പര്‍പ്പിള്‍ ലംബോര്‍ഗിനി എന്നാണ് ഗിവ് എവേ പ്രഖ്യാപിച്ചപ്പോള്‍ ഷാക്കിറ പറഞ്ഞത്. എന്നാല്‍ മനുഷ്യബന്ധങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് താന്‍ തിരിച്ചറിയുന്നു. കാര്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഭൗതികമായ വസ്തുക്കളാണ്. അവര്‍ നമ്മളെ രൂപാന്തരപ്പെടുത്താന്‍ സഹായിക്കില്ല. അതിന് കഴിയുക നമ്മള് സ്നേഹിക്കുന്ന ജനങ്ങള്‍ക്കും അവരുമായി നമ്മളുണ്ടാക്കുന്ന ബന്ധങ്ങള്‍ക്കുമാണ് -ഷാക്കിറ പറഞ്ഞു.
ഏറെ ഇഷ്ടത്തോടെ ഷാക്കിറ സ്വന്തമാക്കിയ കാറാണ് പര്‍പ്പിള്‍ ലംബോര്‍ഗിനി. അന്ന് പുറത്തിറങ്ങിയ സൊള്‍ടേര എന്ന ഗാനത്തിന് ആരാധകര്‍ നല്കിയ വലിയ വരവേല്‍പ്പാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഷാക്കിറയെ എത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]