
ശ്രീനഗർ: മൂന്ന് ദിവസം നീളുന്ന ജി20 യോഗത്തിന് വേണ്ടി കേന്ദ്രം കശ്മീരിനെ അമേരിക്കന്‍ സൈനിക ജയിലാക്കി മാറ്റിയെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ അനന്തര ഫലമാണ് ചൈനയുടെ ജി20 യോഗ ബഹിഷ്കരണമെന്നും എല്ലാ സാഹചര്യത്തിനും ഉത്തരവാദി കേന്ദ്രസര്‍ക്കാര്‍ മാത്രമാണെന്നും മുഫ്തി കുറ്റപ്പെടുത്തി.
‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് കശ്മീരിനെ തുറന്ന ജയിലാക്കി കേന്ദ്രം മാറ്റി. ഇപ്പോഴിതാ ജി20 യോഗത്തിന് വേണ്ടി അമേരിക്കയുടെ ‘ഗ്വണ്ടനാമോ’ സൈനിക ജയിലാക്കി നാടിനെ പരിവര്‍ത്തനപ്പെടുത്തിയിരിക്കുകയാണ്. കശ്മീരിലെ ഓരോ വീടുകളും ഏറ്റെടുത്ത് കഴിഞ്ഞു. വീടുകളിലെ കാര്യങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞുകിടക്കുകയാണ്. അതി ശക്തമായ സുരക്ഷയിലാണ് ഇപ്പോള്‍ കശ്മീരുള്ളത്’. ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മെഹ്ബൂബ മുഫ്തി വ്യക്തമാക്കി.
ജി 20 യോഗം ബി ജെ പിക്ക് എബിജെപിക്ക് ഒരുതരത്തില്‍ പ്രസിദ്ധിക്ക് വേണ്ടി മാത്രമാണ് , എന്നാൽ സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോഓപ്പറേഷൻ (സാർക്ക്) യോഗം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. എന്തുകൊണ്ട് സാര്‍ക് ഉച്ചകോടി നടത്തി കശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൂടാ’ ? മുഫ്തി ചോദിച്ചു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ കശ്മീരിലെ എല്ലാ പ്രശ്ങ്ങളും പരിഹരിക്കപ്പെടും എന്നാണ് ബിജെപി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ജി20 യോഗം ചൈന ബഹിഷ്കരിച്ചത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ അനന്തരഫലമാണ്. ഇവിടെ കാലു കുത്തുന്നത് മോശമാണ് എന്ന നിലപാടാണ് ഇപ്പോള്‍ ചൈനയ്ക്കുള്ളത്. നേരത്തെ പാകിസ്താന് മാത്രം സംസാരിച്ചിരുന്ന കശ്മീര്‍ തര്‍ക്കത്തെക്കുറിച്ച് ഇപ്പോള്‍ ചൈനയും സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചൈനയെ ഈ പ്രശ്നത്തില്‍ എത്തിച്ചതിന്റെ ക്രെഡിറ്റ് ബിജെപിക്കാണ്- മെഹ്ബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]