
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയും വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച നാടകീയമായ തര്‍ക്കത്തിനൊടുവില്‍ അലസിപ്പിരിഞ്ഞതിന് പിന്നാലെ വിഷയത്തില്‍ തമാശകലര്‍ന്ന പോസ്റ്റുമായി പ്രമുഖ ഇന്ത്യന്‍ വ്യവസായി ഹര്‍ഷ് ഗോയങ്ക. ബോളിവുഡ് ഇതെല്ലാം മുന്‍കൂട്ടി കണ്ടിരുന്നുവെന്നാണ് ആര്.പി.ജി എന്റര്‍പ്രൈസസ് ചെയര്‍മാനായ ഗോയങ്കയുടെ കമന്റ്. 1995-ല്‍ ഇറങ്ങിയ ഹിന്ദി സിനിമ ‘ഹം ദോനോ’യിലെ രംഗം പോസ്റ്റുചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ‘ഹം ദോനോ’യില്‍ ഋഷി കപൂറും നാനാ പടേക്കറും രൂക്ഷമായ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതാണ് ദൃശ്യം.
ഋഷി കപൂറിനെ ട്രംപ് ആയും നാനാ പടേക്കറെ സെലന്സ്കിയായും സങ്കല്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാന്‍ നിങ്ങളുടെയോ, നിങ്ങളുടെ പിതാവിന്റെയോ ജോലിക്കാരനല്ലെന്ന് പറഞ്ഞുകൊണ്ടാണ് ഋഷി കപൂറിന്റെ കഥാപാത്രം തര്‍ക്കത്തിന് തുടക്കം കുറിക്കുന്നത്. ഇതോടെ മര്യാദയ്ക്ക് സംസാരിക്കണമെന്ന് നാനാ പടേക്കറുടെ കഥാപാത്രം മറുപടി പറയുന്നു. ഇതോടെ ഋഷി കപൂറിന്റെ കഥാപാത്രം പറയുന്ന വാക്കുകളാണ് ട്രംപ്- സെലന്‍സ്കി തര്‍ക്കവുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ചിരി ഉണര്‍ത്തുന്നത്. ”നാവടക്കൂ.. പ്രശ്നം നിങ്ങളുടെ ഭാഗത്താണ്. നിങ്ങള്‍ക്ക് പണം വേണം, ശരിയായ രീതിയില്‍ അപേക്ഷിക്കൂ, പ്ലീസ് എന്നുപറയൂ, എന്നോട് യാചിക്കൂ, ഇങ്ങനെയാണോ സഹായം അഭ്യര്‍ഥിക്കേണ്ടത്” – ഋഷി കപൂറിന്റെ കഥാപാത്രം പറയുന്നു. വൈറ്റ് ഹൗസില്‍ നടന്ന തര്‍ക്കത്തിന് ഏറ്റവും യോജിച്ച സിനിമാ രംഗമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി നിരവധിപേരാണ് പോസ്റ്റിനുചുവടെ കമന്റ് ചെയ്തിരിക്കുന്നത്. വൈറ്റ് ഹൗസില്‍ നടന്ന തര്‍ക്കം അതേപടി പുനരാവിഷ്കരിക്കുന്ന രീതിയിലുള്ളതാണ് 95-ല്‍ ഇറങ്ങിയ സിനിമയിലെ രംഗമെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ നിങ്ങള്‍ വലിയ കുഴപ്പത്തിലാണ് പെട്ടിരിക്കുന്നതെന്നും, നിങ്ങള്‍ യുദ്ധത്തില്‍ ജയിക്കാന്‍ പോകുന്നില്ലെന്നും പറഞ്ഞാണ് ട്രംപ് സെലന്‍സ്കിയെ പ്രതിരോധത്തിലാക്കിയത്. അമേരിക്ക ചെയ്ത സഹായങ്ങള്‍ക്ക് നന്ദി പറയണമെന്നും ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും സെലന്‍സ്കിയോട് ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]