
ചെന്നൈ: അച്ഛൻ ദേഷ്യപ്പെട്ടതിൽ മനംനൊന്ത് തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനി ജീവനൊടുക്കി. വില്ലുപുരം സ്വദേശിയായ ഇന്ദുവാണ് (19) തൂങ്ങിമരിച്ചത്. പിന്നാക്ക വിഭാഗ (ഒബിസി) സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിനിടയിൽ അച്ഛന് പെൺകുട്ടി തെറ്റായ പിൻ നമ്പറാണ് പറഞ്ഞുകൊടുത്തത്. ഇതിൽ അച്ഛൻ വഴക്ക് പറഞ്ഞതാണ് ഇന്ദുവിനെ തളർത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
അടുത്തുളള സർക്കാർ കേന്ദ്രത്തിൽ എത്തിയതിനുശേഷമാണ് പിതാവ് മകളോട് പിൻ നമ്പർ ഫോണിൽ വിളിച്ച് ചോദിച്ചത്. രണ്ട് തവണയും തെറ്റായ പിൻ നമ്പറാണ് പറഞ്ഞത്. എന്നിട്ടും സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടാണ് പിതാവ് തിരികെ വീട്ടിൽ എത്തിയത്. ശേഷമാണ് വഴക്ക് പറഞ്ഞത്. എന്നാൽ പരീക്ഷയിൽ മാർക്ക് കുറയുമെന്ന ഭയത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രാഥമിക വിവരം. ഇത് തെറ്റാണെന്ന് പൊലീസ് വ്യക്തമാക്കി.
ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ നിന്നാണ് പെൺകുട്ടി ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയത്. പുതുച്ചേരിയിലെ ഒരു സ്വകാര്യ നീറ്റ് കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ വർഷം നടന്ന പരീക്ഷയിൽ പെൺകുട്ടിക്ക് 350 മാർക്ക് ലഭിച്ചിരുന്നു. എന്നാൽ വിജയിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]