
സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് നിഷാ സാരംഗ്. ആരാധകരെ ചിരിപ്പിച്ച നിഷയുടെ ജീവിതം കുറച്ച് പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ ജീവിതത്തിൽ എറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്ന വിഷമത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നിഷാ സാരംഗ്. ഭർത്താവില്ലാത്ത സ്ത്രീ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ചും അവർ പറഞ്ഞു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നിഷ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
‘പത്താംക്ലാസ് കഴിഞ്ഞപ്പോഴാണ് വിവാഹം കഴിഞ്ഞത്. മകൾക്ക് രണ്ട് വയസുളളപ്പോഴായിരുന്നു വിവാഹമോചനം. അപൂർവം ആളുകൾക്ക് മാത്രമേ വിവാഹം നൂറ് ശതമാനം വിജയമാകുകയുളളൂ. ബാക്കിയുളളവർ അഡ്ജസ്റ്റ് ചെയ്താണ് ജീവിക്കുന്നത്. അതും നടക്കാതെ പോകുമ്പോഴാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് പലരും എത്തിച്ചേരുന്നത്. പക്ഷെ ഞാൻ ജീവിതത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായിരുന്നു.ഒടുവിൽ അതും നടന്നില്ല. കുട്ടികളെ നന്നായി കൊണ്ടുപോകാനാണ് ശ്രമിച്ചിരുന്നത്.
19-ാം വയസിലാണ് വിവാഹമോചിതയാകുന്നത്. അച്ഛൻ മരിച്ച് ഏഴാം ദിവസമാണ് എന്നെ ഒരു സീരിയലിൽ അഭിനയിക്കാൻ വിളിച്ചത്. അതിനുശേഷം ഒരുപാട് സീരിയലുകളിൽ അഭിനയിച്ചു. പലപ്പോഴും ചില താരങ്ങളുടെ പകരക്കാരിയായാണ് എന്നെ അഭിനയിക്കാൻ വിളിച്ചിട്ടുളളത്. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. ആരുമില്ലാത്ത സ്ത്രീ എപ്പോഴും മക്കളെ സുരക്ഷിതമാക്കാനാണ് ശ്രമിക്കാറുളളത്. ഒരു പക്ഷെ മക്കൾ ഒറ്റയ്ക്ക് പുറത്ത് പോയാൽ പോലും അവർക്ക് ഭയങ്കര പേടിയായിരിക്കും. ഒരേസമയത്ത് ഒമ്പത് സീരിയലുകളിൽ അഭിനയിച്ചിരുന്നു. ഒരു സീരിയലിൽ പുലർച്ചെ രണ്ട് മണിക്ക് വരെ ഐസിന്റെ മുകളിൽ കിടന്ന് അഭിനയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാവരും ജീവിക്കാനായി വരുന്നതല്ലേ. അങ്ങനെയാണ് സ്വന്തമായി ഒരു വീടുണ്ടായത്. സ്വന്തമായി ഒരു വീടുണ്ടെങ്കിൽ ആരും നമ്മളോട് ഇറങ്ങി പോകാൻ പറയില്ല. ആ കാരണം കൊണ്ട് എനിക്ക് ഒരുപാട് വേദനിക്കേണ്ടി വന്നിട്ടുണ്ട്. വാടക വീട് അന്വേഷിച്ച് ചെല്ലുമ്പോൾ ഭർത്താവില്ലെന്ന് പറഞ്ഞാൽ വീടില്ല. സീരിയൽ അഭിനയിക്കുകയാണ്. വീടില്ല. രണ്ട് കുട്ടികളുമായി വന്ന സീരിയൽ നടിക്ക് വീടില്ലയെന്നായിരുന്നു പലരും പറഞ്ഞിട്ടുളളത്. ഭർത്താവില്ലാത്ത സ്ത്രീകളോട് എല്ലാവരും അധികാരം കാണിക്കാൻ വരും. അങ്ങനെയുളള സ്ത്രീകൾക്കേ ആ വിഷമം മനസിലാകുകയുളളൂ’- നിഷാ സാരംഗ് പറഞ്ഞു.