
തിരുവനന്തപുരം: ഇസ്രയേലിൽ മലയാളി വെടിയേറ്റു മരിച്ചതായി റിപ്പോർട്ട്. തുമ്പ സ്വദേശി ഗബ്രിയേൽ ആണ് മരിച്ചത്. ജോർദാനിൽ നിന്ന് ഇസ്രയേലിലേക്ക് കടക്കവെയാണ് വെടിയേറ്റത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഇസ്രയേൽ ജയിലിലെന്നാണ് വിവരം. വെടിയേറ്റ മറ്റൊരാൾ തിരികെ നാട്ടിലെത്തിയിരുന്നു. ഇയാളാണ് ഗബ്രിയേൽ മരിച്ചവിവരം അറിയിച്ചത്. മേനംകുളം സ്വദേശി എഡിസൺ ആണ് നാട്ടിലെത്തിയത്.