
മുംബയ്: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിൽ ദിനംപ്രതിയുണ്ടാകുന്ന മാറ്റങ്ങൾ എപ്പോഴും ചർച്ചയാകാറുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങളും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ മുത്തമകനും റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനുമായ ആകാശ് അംബാനി തന്റെ പിതാവിനെയും കുടുംബത്തെയും കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. മുംബയ് ടെക് വീക്കിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
‘അംബാനി കുടുംബത്തിൽ ജനിച്ചതിലൂടെ തന്റെ ആഗ്രഹങ്ങളും സ്വഭാവവും എങ്ങനെ മെച്ചപ്പെട്ടുവെന്നും അകാശ് പറയുന്നു. എന്റെ കുടുംബമാണ് ഏറ്റവും വലിയ പ്രചോദനം. കഴിഞ്ഞ 32 വർഷമായി ഞങ്ങൾ ഒരു കുട കീഴിലാണ് താമസിക്കുന്നത്. ഞങ്ങളുടെ മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്നത് വലിയ രീതിയിലുളള പ്രചോദനമാണ്. കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി വ്യവസായ രംഗത്ത് സജീവമായി നിൽക്കുന്നയാളാണ് എന്റെ പിതാവ്. അദ്ദേഹത്തിന്റെ കഴിവ് പറഞ്ഞറിയിക്കുന്നതിനും അപ്പുറമാണ്. പിതാവിന് ലഭിക്കുന്ന എല്ലാ ഇമെയിലുകൾക്ക് അദ്ദേഹം ഉടൻ പരിഹാരം കാണും. അതിന് എല്ലാ ദിവസവും രാത്രി രണ്ട് മണി വരെ സമയം ചെലവഴിക്കും. തന്റെ ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ ചെയ്യുന്നയാളാണ് പിതാവ്.
അമ്മ നിത അംബാനിയുടെ സ്വഭാവവും ഏകദേശം ഒരുപോലെയാണ്. എല്ലാ കാര്യങ്ങളോടും ആത്മാർത്ഥതയുളള വ്യക്തിയാണ് അമ്മ. ക്രിക്കറ്റിനോടും അമ്മയ്ക്ക് അധിനിവേശമുണ്ട്. ഞങ്ങൾ ഒരുമിച്ചിരുന്നാണ് ക്രിക്കറ്റ് കാണുന്നത്. ഞാൻ 12 മണിക്കൂലധികം സമയം ജോലി ചെയ്യാറുണ്ട്. അതിന് നന്ദി പറയേണ്ടത് ഭാര്യ ശ്ലോകയോടാണ്. അവൾ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്’- ആകാശ് അംബാനി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]