.news-body p a {width: auto;float: none;} കോഴിക്കോട്: താമരശ്ശേരിയിൽ സംഘർഷത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകത്തിൽ പിടിയിലായ അഞ്ചു വിദ്യാർത്ഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇത്.
ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെയും സമീപത്തെ കടകളിൽ ആ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്താനാണ് നീക്കം.
സംഘർഷം ഉണ്ടായ ട്യൂഷൻ സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും.
ഷഹബാസിനെ കരാട്ടെയിൽ ഉപയോഗിക്കുന്ന മാരകായുധമായ നെഞ്ചക്ക് കൊണ്ടാണ് ഇടിച്ചത്. തലയോട്ടി തകർന്നതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.
നെഞ്ചിൽ മർദ്ദനമേറ്റ ഭാഗത്ത് ആന്തരിക രക്തസ്രാവവും വലതുചെവിക്കും കണ്ണിനും മുകളിൽ മുറിവുകളുമുണ്ടായിരുന്നു. ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥി മാർഷൽ ആർട്സ് പഠിച്ചതാണ്.
കരാട്ടെയും കുംഫുമെല്ലാം അവനറിയാം. അവന്റെ അച്ഛനും ഗുണ്ടയാണ്.
അതാണ് അവന്റെ ധൈര്യമെന്നാണ് ഷഹബാസിന്റെ കൂട്ടുകാർ പറയുന്നത്. മർദ്ദിച്ചവരെല്ലാം കോരങ്ങാട് സ്കൂളിലെ കുട്ടികളാണ്.
ഷഹബാസിനെ മർദ്ദിക്കുമെന്ന് ഇവർ നേരത്തേ പറഞ്ഞിരുന്നു. തല്ലുണ്ടാക്കിയ താമരശ്ശേരി സ്കൂളിലെ കുട്ടികളും സ്ഥിരം പ്രശ്നക്കാരാണെന്നാണ് നാട്ടുകാരും പൊലീസും നൽകുന്ന സൂചനകൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]