സ്നേഹം നിഷേധിക്കപ്പെടുന്നത് പലര്‍ക്കും താങ്ങാന്‍ കഴിയുന്നതിലും വലിയ വേദന സമ്മാനിക്കും. അത്തരമൊരു നിരാകരണത്തിനൊടുവില് റഷ്യക്കാരനായ ഭര്‍ത്താവ് ഒന്നര കോടിയിലേറെ വിലയുള്ള ആഡംബര വാഹനമായ പോര്‍ഷെ മക്കാൻ കാർ മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ചു.
ഇതിന് അയാളെ പ്രേരിപ്പിച്ചതാകട്ടെ വാലന്റൈന്‍സ് ഡേയ്ക്ക് സമ്മാനിക്കാനായി വാങ്ങിയ കാര്‍ ഭാര്യ സ്വീകരിക്കാതിരുന്നതും. പേര്ഷെ കാര്‍ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച ചിത്രങ്ങൾ ആര്‍ടി എന്ന എക്സ് അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ടു.
ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ ഭര്‍ത്താവിന്റെ തീരുമാനം മണ്ടത്തരമായെന്നായിരുന്നു മിക്ക സമൂഹ മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെട്ടത്. മാലിന്യങ്ങൾ ശേഖരിക്കാനായി റോഡിന്റെ വശത്ത് വച്ചിരുന്ന ഒരു വേസ്റ്റ് ബിന്നിന് മുകളിലേക്ക് പോർഷെ മക്കാന് കയറ്റിവയ്ക്കുകയായിരുന്നു ഭര്‍ത്താവ് ചെയ്തത്.
തന്റെ ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനായിട്ടായിരുന്നു അദ്ദേഹം ഒരു പേര്ഷെ മക്കാന് വാങ്ങി ഭാര്യയ്ക്ക് സമ്മാനിച്ചത്. എന്നാല്‍ ഭര്‍ത്താവിന്റെ പ്രവര്‍ത്തി ഭാര്യയ്ക്ക് ഇഷ്ടമായില്ല.
ഏതാണ്ട് 12 ദിവസത്തോളം കാര്‍ വീടിന് വെളിയില്‍ കിടന്നെങ്കിലും ഭാര്യ ഒരിക്കല്‍ പോലും അതിനെ ശ്രദ്ധിച്ചിരുന്നില്ലെന്നും ഇതേ തുടര്‍ന്നാണ് ഭാര്‍ത്താവ് കാര്‍ മാലിന്യ കൂമ്പാരത്തില്‍ തള്ളിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. Viral Video: ഇലക്ട്രിക്ക് ലൈനില്‍ ഒരു പുൾ അപ്പ്; ഇത് ധീരതയല്ല, ഭ്രാന്താണെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറൽ Russian man throws away Porsche Macan after his loved one rejected it as a present for the Valentine’s Day pic.twitter.com/F4EHguIgNE — RT (@RT_com) February 26, 2025 Read More: 19 മാസത്തിനുള്ളിൽ 70 ലക്ഷം രൂപയുടെ കൊക്കെയ്ന്‍ ഉപയോഗം, ഒടുവില്‍ അവശേഷിച്ചത് മൂക്കിന്റെ സ്ഥാനത്ത് ഒരു ദ്വാരം ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കാര്‍ എന്തിന് ഉപേക്ഷിച്ചു, തങ്ങൾ സ്വീകരിക്കുമായിരുന്നല്ലോ എന്ന തരത്തിലുള്ള കുറിപ്പുകളുമായി സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രതികരിച്ചു. ‘അടുത്ത തവണ ആർക്കെങ്കിലും സമ്മാനം ഇഷ്ടപ്പെട്ടില്ലെങ്കിൽ ദയവായി എനിക്ക് അയച്ചു തരൂ’ ഒരു കാഴ്ചക്കാരനെഴുതി.
ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് കരുതി കാര്‍ ഉപേക്ഷിക്കേണ്ടതുണ്ടായിരുന്നോ അത് വിറ്റാല്‍ പോരായിരുന്നോ എന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേ സമയം മറ്റ് ചിലർ അത് അദ്ദേഹത്തിന്റെ ഹൃദയവേദനയുടെ പ്രതീകമാണെന്നായിരുന്നു എഴുതിയത്. Read More: ഡ്രിപ്പിട്ട
സൂചി ഊരിയപ്പോൾ രക്തസ്രാവം; രോഗിക്ക് മുന്നില്‍ മുട്ടുകുത്തി ക്ഷമ ചോദിച്ച് നേഴ്സ്, സംഭവം ചൈനയില്‍
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]