
കോട്ടയം: മറവന്തുരുത്ത് ആറ്റുവേലകടവിൽ മദ്യലഹരിയിൽ യുവാവ് കാറ് പുഴയിലേക്ക് ഓടിച്ചിറക്കി. വടയാർ മുട്ടുങ്കൽ സ്വദേശിയായ യുവാവാണ് ഇത്തരത്തിൽ വാഹനം ഓടിച്ചത്. കാർ വെള്ളത്തിലേക്ക് പോകുന്നത് കണ്ട് കടത്തുവള്ളക്കാരൻ ആണ് ഡോർ തുറന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അമിതവേഗത്തിൽ കാർ പുഴയിലേക്ക് ഓടിച്ചിറക്കുന്നത് കണ്ട കടത്തുകാർ തോണിയുമായി എത്തുകയായിരുന്നു. പിന്നാലെ തോണി കാറിനോട് ചേർത്തുനിർത്തി ഡോർ തുറന്ന് യുവാവിനെ രക്ഷപ്പെടുത്തി.
യുവാവിനെ തോണിയിലേക്ക് മാറ്റിയതിന് പിന്നാലെ കാർ പൂർണമായും വെള്ളത്തിൽ മുങ്ങി. കടത്തുകാർ എത്താൻ വെെകിയിരുന്നെങ്കിൽ കാർ വെള്ളത്തിൽ മുങ്ങി യുവാവ് അപകടത്തിൽപെടുമായിരുന്നു. എന്നാൽ രക്ഷപ്പെടുത്തിയ കടത്തുകാരുമായി യുവാവ് തർക്കത്തിലേർപ്പെട്ടു. കടത്തുകാരൻ കാറിന്റെ ഡോർ തുറന്നതിനാലാണ് മുങ്ങിപോയതെന്നാണ് യുവാവിന്റെ വിചിത്ര മറുപടി. കടത്തുകാരിലൊരാൾ പകർത്തിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുവാവ് മദ്യപിച്ചിരുന്നതായാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]