
കൊച്ചി: എറണാകുളം ചേരനല്ലൂരിൽ തെങ്ങുമുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. കാക്കനാട് സ്വദേശി രവീന്ദ്രനാഥ് ആണ് മരിച്ചത്. തെങ്ങുമുറിക്കുന്നതിനിടെ മെഷീൻ അബദ്ധത്തിൽ കഴുത്തിൽ കൊണ്ട് പരിക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം ഉണ്ടായത്. ചേരാനല്ലൂരിലുള്ള റോബർട്ട് കോളനിയിലെ സ്വകാര്യ ഭൂമിയിലെ തെങ്ങ് മുറിക്കുന്നതിനിടെ അപകടം സംഭവിച്ചത്. ഓല വെട്ടുന്നതിനിടെ മെഷീൻ അബദ്ധത്തിൽ ഇയാളുടെ ശരീരത്തിൽ കൊള്ളുകയായിരുന്നു. രക്തം വാർന്ന് ഏറെ നേരം ഇയാൾ തെങ്ങിന് മുകളിൽ തൂങ്ങിക്കിടന്നു. നാട്ടുകാർ വിവരം അറിയിച്ചതിന് പിന്നാലെ ഫയർഫോഴ്സെത്തിയെങ്കിലും സാധാരണ ഗോവണി ഉപയോഗിച്ച് തെങ്ങിൽ കയറാൻ കഴിഞ്ഞില്ല. പിന്നീട് താൽക്കാലിക സംവിധാനം കെട്ടിപ്പൊക്കിയാണ് രവീന്ദ്രനാഥിനെ താഴെ എത്തിച്ചത്. പിന്നാലെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]