
.news-body p a {width: auto;float: none;}
ചെന്നൈ: തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കോട്ടയം പൊൻകുന്നം കൂരാളി സ്വദേശി സാബു ജോൺ (59) ആണ് മരിച്ചത്. ഡിണ്ടിഗൽ സിരുമല പാതയിൽ വനത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ട്.
മൃതദേഹത്തിനരികിൽ നിന്ന് ബാറ്ററി, വയർ എന്നിവ കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പൊലീസ് പറയുന്നത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതിന് പിന്നാലെയാണ് പൊലീസെത്തി പരിശോധന നടത്തിയത്. തുടർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്ഥലത്തെത്തിയ എൻഐഎ ഉദ്യോഗസ്ഥരും ക്യൂ ബ്രാഞ്ച്, ഭീകര വിരുദ്ധ സേനയും പരിശോധന നടത്തി. ഇടുക്കി മേലേ ചിന്നാർ സ്വദേശിയായ സാബു ഏറെ നാളായി പൊൻകുന്നത്താണ് താമസം. സിരുമലയിൽ മാന്തോപ്പ് വാങ്ങാനായി എത്തിയതാണെന്നാണ് വിവരം. ഒരാഴ്ചയായി ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു.