
മലപ്പുറം: യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദ് ആണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നാണ് മലപ്പുറം പൊലീസ് ഇയാളെ പിടികൂടിയത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരി.
രണ്ട് വർഷത്തോളം മലപ്പുറം പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച് പ്രതി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. നഗ്നചിത്രങ്ങൾ പകർത്തുകയും ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയിൽ മലപ്പുറം പൊലീസ് കേസെടുത്തതിനുപിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. വിദേശത്തേയ്ക്ക് കടക്കാൻ ശ്രമിച്ച ഇയാളെ ബംഗളൂരു എയർപോർട്ട് പരിസരത്തുവച്ചാണ് പൊലീസ് പിടികൂടിയത്.
മലപ്പുറം ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ് ഐ പ്രിയൻ എസ് കെ, എ എസ് ഐ തുളസി, പൊലീസുകാരായ ദ്വദീഷ്, മനുദാസ് രാമചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]