
ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ, ഏറ്റവും വലിപ്പമേറിയ മരുഭൂമിയാണ് റുബല്‍ ഖാലി. ഈ മരുഭൂമി പശ്ചാത്തലമായി ചിത്രീകരിച്ച ‘രാസ്ത’ എന്ന അനീഷ് അന്‍വര്‍ ചിത്രം ഇപ്പോള്‍ ഒടിടിയിലും മികച്ച അഭിപ്രായങ്ങള്‍ നേടുകയാണ്.
ഒമാനില്‍ ആദ്യമായി ചിത്രീകരിച്ച ഒരു ഇന്ത്യന്‍ സിനിമ കൂടിയാണ് രാസ്ത. അകപ്പെട്ടു കഴിഞ്ഞാല്‍ മനുഷ്യരെ വിഴുങ്ങുന്ന മരുഭൂമിയാണ് ലോകത്തെ ഏറ്റവും വലിയ മരുഭൂമികളില്‍ ഒന്നായ റുബല്‍ ഖാലി.ലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന റുബല്‍ ഖാലിയില്‍ ആളുകള്‍ക്ക് അതിജീവിക്കാന്‍ കഴിയാതെ പോകുന്നത് ശക്തമായ ചൂടും ഇടയ്ക്കിടെ ഉണ്ടാവുന്ന അതിശക്തമായ പൊടിക്കാറ്റും കാരണമാണ്. ഒപ്പം ലോകത്തെ ഏറ്റവും വിഷമേറിയ പാമ്പുകളും റുബല്‍ ഖാലി എന്ന അത്ഭുതലോകത്തുണ്ട്.
സിനിമയുടെ പോസ്റ്റര്‍
ഒരു യാത്രയ്ക്കിടെ ഈ മരുഭൂമിയില്‍ എത്തിച്ചേരുന്ന നാലുപേര്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും അതിനിടയില്‍ അവര്‍ നേരിടുന്ന സംഭവങ്ങളും കൂട്ടിയിണക്കിയാണ് രാസ്ത എന്ന സര്‍വൈവല്‍ ചിത്രമൊരുക്കിയിരിക്കുന്നത്. ഷാഹുല്‍ ഈരാറ്റുപേട്ട, ഫായിസ് മടക്കര എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ കഥയും തിരക്കഥയും എഴുതിയത്.
സര്‍ജനോ ഖാലിദ്, അനഘ നാരായണന്, ടി.ജി. രവി, സുധീഷ്, ഇര്‍ഷാദ് അലി, ആരാധ്യ ആന്‍ എന്നിവര്‍ക്കൊപ്പം ഫക്രിയ കാമിസ്, കാമിസ് അല്‍ റവാഹി, പാക് താരം സമി സാരങ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം നിര്‍മിച്ചത് അലു എന്റര്ടൈന്മെന്റ്സിനു വേണ്ടി ലിനു ശ്രീനിവാസ് ആണ്.
വിഷ്ണു നാരായണന് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അവിന് മോഹന്‍ സിതാരയാണ്. അഫ്താര് അന്‍വറാണ് എഡിറ്റര്‍. വിനീത് ശ്രീനിവാസന്, അല്‍ഫോണ്‍സ് ജോസഫ്, സൂരജ് സന്തോഷ്, അവിന് മോഹന്‍ സിതാര എന്നിവര്‍ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയിലുള്ളത്. പിആര്‍ഒ: പ്രതീഷ് ശേഖര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]