
‘അന്നയുടെ ക്യാമറക്കണ്ണുകളിലൂടെയാണ് നിഗൂഢതകൾ ഇരുട്ടിന്റെ മറ നീക്കി പുറത്തേക്ക് വന്നത്. ചരിത്ര താളുകളിലുറങ്ങുന്ന ഇന്നലെകളിലൂടേയും ഇന്നിന്റെ മനുഷ്യമനസ്സിലെ കാണാകയങ്ങളിലൂടേയുമാണ് അന്നയുടെ ജീവിതം. ഇന്നലെകളിലും ഇന്നിലും ആനന്ദം കണ്ടെത്താനവൾക്കാകുന്നതിന് പിന്നിൽ എല്ലാത്തിനോടും അവൾക്കുള്ള അടങ്ങാത്ത സ്നേഹമാണ്’, വടക്കനിലെ അന്ന ജോസഫ് എന്ന കഥാപാത്രത്തെ വാക്കുകളിൽ ഇങ്ങനെ കുറിച്ചിടാം. മലയാളത്തിൽ ‘പൂമരം’ എന്ന ശ്രദ്ധേയ സിനിമയിലൂടെ തുടങ്ങി ഹാപ്പി സർദാർ, വാതിൽ, അഞ്ചക്കള്ളകോക്കാൻ, സൂക്ഷ്മദർശിനി തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായി മാറിയ മെറിൻ ഫിലിപ്പാണ്’വടക്കനി’ൽ അന്ന ജോസഫ് എന്ന നിഗൂഢതകളുറങ്ങുന്ന കഥാപാത്രമായി എത്തുന്നത്.
ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരങ്ങളായ കിഷോർ, സ്വാതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ ഓഡിയോ ട്രെയിലർ ലോഞ്ച് അടുത്തിടെ നടന്നിരുന്നത് ഏറെ ശ്രദ്ധ കവർന്നിരുന്നു. സിനിമയിലെ വ്യത്യസ്തമായ ഗാനമായ ‘കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം…’ എന്ന് തുടങ്ങുന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നതും ഏവരും ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ സിനിമയുടെ ട്രെയിലറും നിഗൂഢമായ ഒരു സ്ഥലത്തെ പാരാനോർമൽ ആക്ടിവിറ്റികളും തുടർസംഭവങ്ങളുമാണ് ചിത്രമെന്ന സൂചന നൽകിയിട്ടുണ്ട്.
ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് ‘വടക്കൻ’ ഒരുക്കിയിരിക്കുന്നത്. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു. ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ബിജിബാലിനും ബോളിവുഡിലെ പ്രശസ്ത ഗാനരചയിതാവായ ഷെല്ലെയ്ക്കുമൊപ്പം ഒരുക്കിയ ഒരു പ്രണയ ഗാനം ‘വടക്കനി’ൽ ആലപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്റെ വിഎഫ്എക്സ് ഒരുക്കുന്നത്. കിഷോറിനേയും ശ്രുതിയേയും കൂടാതെ മാലാ പാർവ്വതി, രവി വെങ്കട്ടരാമൻ, ഗാർഗി ആനന്ദൻ, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കർ, ആര്യൻ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിറാജ് നാസർ, രേവതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.
ഇറ്റലിയിലെ അഭിമാനകരമായ 78-ാമത് ഫെസ്റ്റിവൽ ഇൻ്റർനാഷണൽ ഡെൽ സിനിമ ഡി സലേർനോ 2024 (78-ാമത് സലേർനോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ) യിൽ ഒഫീഷ്യൽ കോംപറ്റീഷനിൽ പ്രീമിയര് ചെയ്ത ചിത്രത്തിന്റെ എക്സ്ക്ലൂസീവ് പ്രീമിയർ, ഇൻവൈറ്റ് ഒൺലി മാർക്കറ്റ് പ്രീമിയർ ലോക പ്രശസ്ത കാൻ ഫിലിം ഫെസ്റ്റിവലിൽ മാർഷെ ദു ഫിലിം 2024-ൽ ഹൊറർ, ഫാന്റസി സിനിമകൾക്കായുള്ള പ്രത്യേക വിഭാഗമായ ഫന്റാസ്റ്റിക് പവലിയനിൽ ഈ വർഷം ആദ്യം നടന്നിരുന്നു. സെലിബ്രിറ്റികളും ഹൊറർ സിനിമ പ്രേമികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളും പങ്കെടുത്ത ഗാല സ്ക്രീനിങ്ങിൽ 7 സിനിമകളിൽ ഒന്നായാണ് വടക്കൻ തെരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിൽ ഇടംനേടിയ ഏക മലയാളചിത്രവുമാണ്. അതുപോലെ അമേരിക്കയിലെ പ്രശസ്തമായ ഫ്രൈറ്റ് നൈറ്റ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സൂപ്പർ നാച്വറൽ ത്രില്ലർ ചിത്രമായി ‘വടക്കൻ’ ചരിത്രം രചിച്ചിരുന്നു. ഫ്രാൻസിലെ റിംസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഫീച്ചർ ഫിലിം വിന്നറായിരുന്നു ‘വടക്കൻ’.
യുഎസ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ആരംഭം കുറിച്ച ഓഫ്ബീറ്റ് മീഡിയ ഗ്രൂപ്പ് ഇന്ത്യയിൽ നിന്നുള്ള ഏറെ വ്യത്യസ്തമായ കഥകൾ പ്രദർശിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായ 101India.com-ന് പിന്നിലെ സർഗ്ഗാത്മക ശക്തിയാണ്. അവരുടെ ബാനറായ ഓഫ് ബീറ്റ് സ്റ്റുഡിയോസിന് കീഴിൽ മലയാള സിനിമാലോകത്ത് അത്യന്തം വേറിട്ടുനിൽക്കുന്ന സിനിമകളൊരുക്കാനൊരുങ്ങുകയാണ്. നേരത്തെ, കൊച്ചിയിൽ നടന്ന എൻഎഫ്ടി എക്സിബിഷൻ “മിഥ്സ് ആൻഡ് മീമ്സ്” പപ്പായ കഫേയുമായി സഹകരിച്ച് ഓഫ്ബീറ്റ് മീഡിയയുടെ 101India.com ക്യൂറേറ്റ് ചെയ്തിരുന്നു. മലയാളി സിനിമാ പ്രേക്ഷകർക്കായി ഓഫ് ബീറ്റ് സ്റ്റുഡിയോസ് സമാനതകളില്ലാത്ത കഥകളൊരുക്കുന്ന യൂണിവേഴ്സിൽ ആദ്യത്തേതായാണ് ‘വടക്കൻ’ എത്തുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർനാച്ചുറൽ ത്രില്ലറാണ് ‘വടക്കൻ’. മലയാളം കൂടാതെ കന്നഡയിലേക്ക് മൊഴിമാറ്റിയും റിലീസിനായി ഒരുങ്ങുന്നുണ്ട്.
കുടുംബങ്ങളുടെ പ്രിയം നേടി ഉണ്ണി മുകുന്ദൻ; പുതിയ റിലീസുകൾക്കിടയിലും തിളങ്ങി ‘ഗെറ്റ് സെറ്റ് ബേബി’
ഛായാഗ്രഹണം: കെയ്കോ നകഹാര ജെഎസ്സി, അഡീഷണൽ സിനിമാറ്റോഗ്രഫി: ഫിന്നിഷ് ഡിപി ലിനസ് ഒട്സാമോ, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, അരുണാവ് ദത്ത, റീ റെക്കോർഡിംഗ് മിക്സേഴ്സ്: റസൂൽ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, റോബിൻ കുട്ടി, ടീസർ സൌണ്ട്സ്കേപ്പ്: റസൂൽ പൂക്കുട്ടി, ബിജിബാൽ, രചയിതാവ്: ഉണ്ണി ആർ, എഡിറ്റർ: സൂരജ് ഇ. എസ്, സംഗീതസംവിധായകൻ: ബിജിബാൽ, വരികൾ: ബി.കെ ഹരിനാരായണൻ, ഷെല്ലി, എംസി കൂപ്പർ, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, കോസ്റ്റ്യൂം ഡിസൈനർ: ഖ്യതി ലഖോട്ടിയ, അരുൺ മനോഹർ, മേക്കപ്പ്: നരസിംഹ സ്വാമി, ഹെയർ സ്റ്റൈലിസ്റ്റ്: ഉണ്ണിമോൾ, ചന്ദ്രിക, ആക്ഷൻ ഡയറക്ടർ: മാഫിയ ശശി, അഷ്റഫ് ഗുരുകുൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സ്ലീബ വർഗീസ്, സുശീൽ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒട്ടാത്തിക്കൽ, കൊറിയോഗ്രാഫി: മധു ഗോപിനാഥ്, വൈക്കം സജീവ്, ലൈൻ പ്രൊഡ്യൂസേഴ്സ്: ഫ്രാങ്കി ഫിലിം & ടിവി ഒവൈ, ഓൾ ടൈം ഫിലിം, വിഎഫ്എക്സ്: ഫ്രോസ്റ്റ് എഫ്എക്സ് (എസ്റ്റോണിയ) ഐവിഎഫ്എക്സ്, കോക്കനട്ട് ബഞ്ച് ക്രിയേഷൻസ് & ഗ്രേമാറ്റർ (ഇന്ത്യ), കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്ക്ൽ, ഡി സ്റ്റുഡിയോ പ്രൈം ഫോക്കസ് ലിമിറ്റഡ്, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ശിവകുമാർ രാഘവ്, പബ്ലിക് റിലേഷൻസ്: അതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, ഓഡിയോ ലേബൽ: ഓഫ്ബീറ്റ് മ്യൂസിക്, സ്റ്റിൽസ്: ശ്രീജിത് ചെട്ടിപ്പാടി, കേരള ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]