
തമിഴ് സിനിമാമേഖലയില്‍ നടിമാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ജ്യോതിക. ഒരു പ്രായത്തിന് ശേഷം സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കില്ലെന്ന് അവര്‍ പറഞ്ഞു. നെറ്റ്ഫ്ളിക്സ് വെബ് സീരീസായ ‘ഡബ്ബ കാര്‍ട്ടലി’ന്റെ പ്രമോഷനോട് അനുബന്ധിച്ച് ഫീവര്‍ എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പുരുഷതാരങ്ങള്‍ക്ക് പ്രായമാകുന്നത് സ്വീകാര്യമാവുമ്പോള്തന്നെ നടിമാര്‍ക്ക് പ്രായമാവുന്നത് ആളുകള്‍ അംഗീകരിക്കില്ലെന്ന ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു ജ്യോതിക. സ്വന്തം അനുഭവം ചൂണ്ടിക്കാട്ടിയാണ് അവര്‍ സംസാരിച്ചത്. 28-ാം വയസ്സില്‍ തനിക്ക് കുട്ടികളുണ്ടായി. അതിന് ശേഷം വ്യത്യസ്തമായ വേഷങ്ങളാണ് തനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. 28-ന് ശേഷം ഒരു താരത്തിനോ ഹീറോയ്ക്കോ ഒപ്പം അഭിനയിച്ചിട്ടില്ല. പുതിയ സംവിധായകര്‍ക്കൊപ്പം സ്വന്തമായി കരിയര്‍ നിര്‍മിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും തമിഴ് സിനിമയില്‍ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സിനിമയിലാകെ ഈ പ്രവണതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘സ്ത്രീകള്ക്കുവേണ്ടിയുള്ളതോ അവര്‍ക്ക് പ്രാധാന്യമുള്ളതോ ആയ സിനിമകള്‍ ചെയ്യാന്‍, പണ്ടത്തെ പോലെ കെ. ബാലചന്ദ്രനെപ്പോലെയുള്ള വലിയ, അനുഭവസമ്പത്തുള്ള സിനിമ സംവിധായകര്‍ നമുക്കിപ്പോഴില്ല. വലിയ നടന്മാര്ക്കുവേണ്ടി വലിയ സിനിമകളുണ്ടാക്കുന്ന സംവിധായകരാണുള്ളത്. സ്ത്രീ അഭിനേതാക്കള്‍ക്കുവേണ്ടി സിനിമയെടുക്കുന്ന വലിയ സംവിധായകര്‍ ഇന്നില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഒരു നടിയുടെ യാത്ര വളരെ ബുദ്ധിമുട്ടേറിയതാണ്. അവള് ഒറ്റയ്ക്ക് പോരാടുന്ന യുദ്ധമാണത്’, ജ്യോതിക കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]